Wednesday, April 16, 2025 1:10 pm

സ്പെഷ്യൽ തീവണ്ടി ; സ്റ്റോപ്പുകളുടെ എണ്ണം കൂടിയതിൽ ആശങ്ക

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചെന്നൈ-തിരുവന്തപുരം, ചെന്നൈ-മംഗലാപുരം റൂട്ടുകളിൽ പുനരാരംഭിച്ച സൂപ്പർഫാസ്റ്റ് എക്പ്രസ്-മെയിൽ തീവണ്ടികൾക്ക് സംസ്ഥാനത്ത് സ്റ്റോപ്പുകളുടെ എണ്ണം കൂടിയത് കോവിഡ് സുരക്ഷ സംബന്ധിച്ച് ആശങ്കയുയർത്തുന്നു. ഞായറാഴ്ച ഓടിത്തുടങ്ങിയ വണ്ടികളിൽ മംഗലാപുരം മെയിലിന് സംസ്ഥാനത്ത് 21 ഇടങ്ങളിലും തിരുവനന്തപുരം മെയിലിന് 15 ഇടങ്ങളിലുമാണ് സ്റ്റോപ്പുള്ളത്. ഇതിലേറെയും മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്ത ചെറിയ സ്റ്റേഷനുകളാണ്. മറുനാടുകളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി സ്വന്തംവീടുകളിൽ നിരീക്ഷണം ഉറപ്പാക്കുന്നതരത്തിൽ ചെറിയ സ്റ്റേഷനുകളിൽ നിരീക്ഷണസംവിധാനങ്ങളും ജീവനക്കാരും കുറവാണ്.

മുൻകൂട്ടി ടിക്കറ്റെടുത്ത് പുനരാരംഭിച്ച മംഗലാപുരം മെയിലിന് പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, കൊയിലാണ്ടി, മാഹി, തലശ്ശേരി, ചെറുവത്തൂർ, കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെയിലിനാവട്ടെ അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, കായംകുളം, വർക്കല എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. നിലവിലുള്ള പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഇവിടങ്ങളിൽ കൃത്യമായ നീരീക്ഷണവും തുടർപ്രവർത്തനങ്ങളും പ്രായോഗികമല്ലെന്ന് റെയിൽവേ അധികൃതരും സമ്മതിക്കുന്നു. പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ തുടങ്ങിയ വിഭാഗങ്ങളിലും എല്ലാ സ്റ്റേഷനുകളിലും ജീവനക്കാരുടെ കുറവുണ്ട്. ഇത് യാത്രക്കാർ സ്റ്റേഷനിലിറങ്ങി വീടുകളിലേക്കുതന്നെ പോകുന്നുണ്ടെന്നും നിരീക്ഷണത്തിലുണ്ടെന്നും ഉറപ്പാക്കാനാവാത്ത സാഹചര്യമുണ്ടാക്കും.

മുമ്പ് ഡൽഹിയിൽനിന്നുള്ള മംഗള എക്സ്പ്രസ്സും മുംബൈയിൽ നിന്നുള്ള നേത്രാവതി എക്സ്പ്രസ്സും കൊങ്കൺവഴി ഓടിത്തുടങ്ങിയപ്പോൾ സംസ്ഥാന സർക്കാർ ഇടപെട്ട് സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഈ വണ്ടികൾ കാസർകോട് , കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തിയിരുന്നത്. ഇറങ്ങുന്ന യാത്രക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് റെയിൽവേ, പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശഭരണവിഭാഗം എന്നിവയുടെ സഹകരണത്തോടെ വീടുകളിൽ ക്വാറന്റീൻ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. യാത്രക്കാരുടെ പരിശോധന, മാർഗനിർദേശങ്ങൾ നൽകൽ, നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ സ്റ്റോപ്പുകളുെട എണ്ണം പരിമിതപ്പെടുത്തുകയോ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തുകയോ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാ​സ​പ്പ​ടി​ക്കേ​സി​ൽ ത​ത്കാ​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉത്തരവ്

0
കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ ത​ത്കാ​ലം തു​ട​ർ​ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ൽ ര​ണ്ട്...

രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ എന്ത് സംഭവിക്കും എന്നത് ചർച്ച ചെയ്യപ്പെടണം :...

0
കോഴിക്കോട് : ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും നിശ്ചിത കാലയളവില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി...

ആശ തൊഴിലാളികളുടെ സമരം – ഐ.എൻ.റ്റി.യു.സിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതം ; ജ്യോതിഷ് കുമാർ...

0
പത്തനംതിട്ട: ആശ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് സമരവുമായി ബന്ധപ്പെട്ട് ഐ.എൻ.റ്റി.യു.സി.ക്കും സംസ്ഥാന...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം : മൂന്നാം ഉത്സവം...

0
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) പത്തു...