മെഡിക്കല്‍ ഓക്‌സിജന് ആറുമാസത്തേക്ക് വിലനിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കോവിഡ് ചികിത്സയിൽ അനിവാര്യമായ മെഡിക്കൽ ഓക്സിജന് വിലനിയന്ത്രണം വരുന്നു. അവശ്യമരുന്നിന്റെ പട്ടികയിലുൾപ്പെടുത്തി വാതകത്തിന്റെ വില ആറുമാസത്തേക്ക് നിയന്ത്രിക്കാൻ ദേശീയ ഔഷധവില നിയന്ത്രണസമിതി തീരുമാനിച്ചു.
ദ്രവരൂപത്തിലുള്ള മെഡിക്കൽ ഓക്സിജന് ക്യൂബിക് മീറ്ററിന് 15.22 രൂപയും സിലിൻഡറിലുള്ള വാതകത്തിന് 25.71 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ സിലിൻഡറിന്റെ കൈകാര്യച്ചെലവുകൂടി ചേർക്കണം. രണ്ടിനങ്ങൾക്കും ചരക്കുസേവന നികുതി പുറമേയാണ്.

തദ്ദേശീയമായി ഉത്‌പാദിപ്പിച്ച് വിതരണം ചെയ്യുന്ന വാതകത്തിന്റെ വിലയാണിത്. മറ്റൊരു ഉത്തരവുണ്ടായില്ലെങ്കിൽ 2021 മാർച്ച് 31 വരെ ഈ വിലയാണ് നിലവിലുണ്ടാവുകയെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഇൻഹലേഷനുപയോഗിക്കുന്ന വാതകം നിലവിൽത്തന്നെ വില നിയന്ത്രണത്തിലാണ്. കോവിഡിനു മുൻപ് രാജ്യത്ത് ശരാശരി 750 മെട്രിക് ടൺ ഓക്സിജനാണ് ദിനംപ്രതി ചികിത്സാരംഗത്ത് ആവശ്യം വന്നിരുന്നത്. നിലവിലിത് 2800 മെട്രിക് ടണ്ണായി മാറിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....