അഗതി മന്ദിരത്തിലെ അന്തേവാസിയുള്‍പ്പടെ തൃശ്ശൂരില്‍ 3 കോവിഡ് മരണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ :  ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മൂന്നു പേര്‍ കൂടി മരിച്ചു. തമ്പാന്‍കടവില്‍ ഒരാളും തൃക്കൂരില്‍ രണ്ടു പേരുമാണ് മരിച്ചത്.

കോവിഡ് ബാധിച്ച തമ്പാന്‍കടവ് വാക്കാട്ട് പ്രകാശന്‍ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ഈ മാസം 24നാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. രോഗലക്ഷണവും കണ്ടതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പ്രമേഹരോഗി കൂടിയായിരുന്നു പ്രകാശന്‍. മുമ്പ് വാടാനപ്പള്ളിയിലെ വിവിധ ഇടങ്ങളില്‍ വാച്ച്‌മാനായി ജോലി നോക്കിയിരുന്ന അദ്ദേഹം, വേട്ടുവ മഹാസഭ ചാവക്കാട് താലൂക്ക് മുന്‍ പ്രസിഡന്‍റായിരുന്നു. പട്ടിക ജാതിക്കാരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: ഓമന. മക്കള്‍: രാജേഷ്, രാഗേഷ്, രേഖ.

തൃക്കൂരിലാണ് കോവിഡ് ബാധിച്ച്‌ രണ്ട് പേര്‍ മരിച്ചത്. പൂണിശേരി അഗതി മന്ദിരത്തിലെ അന്തേവാസി രാജമ്മ (76), കല്ലൂര്‍ പടിഞ്ഞാട്ടുമുറി കൊളങ്ങര കുപ്പി റാഫേല്‍ ഭാര്യ ലിസി (70) എന്നിവരാണ് മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ തൃക്കൂര്‍ പഞ്ചായത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...