പോപ്പുലർ ഫിനാൻസ് : സർക്കാർ നടപടിയിൽ പ്രതീക്ഷയർപ്പിച്ച്​ നിക്ഷേപകർ

For full experience, Download our mobile application:
Get it on Google Play

കോന്നി: പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്ഥാവര ജംഗമവസ്തുക്കൾ കണ്ടെത്തി വിറ്റഴിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന സർക്കാർ ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച്​ നിക്ഷേപകർ. എന്നാൽ, വസ്തുക്കൾ വിറ്റഴിച്ചാൽ അതിലൂടെ എത്രകോടി രൂപ കണ്ടെത്താനാകുമെന്നും നിക്ഷേപകർക്ക്​ പണം തിരികെ നൽകാൻ കഴിയുമോയെന്നും ആശങ്കയുണ്ട്​.

കേരളത്തിനകത്തും പുറത്തുമായി അരലക്ഷത്തിലധികം നിക്ഷേപകരാണുള്ളത്​. ഇതിനകം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നിക്ഷേപകർ മുൻസിഫ് കോടതികളിൽ കേസ്​ ഫയൽ ചെയ്തിട്ടുണ്ട്​. വകയാർ ആസ്ഥാനമന്ദിരം പ്രവർത്തിക്കുന്ന കെട്ടിടവും അതിനോടുചേർന്ന് വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെട്ട വസ്തുകൾ കോടതി മുഖാന്തരം അറ്റാച് ചെയ്ത് നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇത് സർക്കാർ നീക്കത്തിന് തിരിച്ചടിയാകും. പോപ്പുലർ ഫിനാൻസ് പൂട്ടലി​ൻെറ വക്കിലെത്തിയപ്പോൾ കോന്നി സെൻട്രൽ ജംങ്ഷനിൽ കോടികൾ വിലവരുന്ന വസ്തുക്കൾ കച്ചവടം നടത്തിയിരുന്നു. കൂടാതെ വിലകൂടിയ ആഡംബര വാഹനങ്ങളും വിറ്റഴിച്ചു.

തട്ടിപ്പ് നടത്തി പോലീസിൽ കീഴടങ്ങിയ ഉടമ റോയി ഡാനിയലിനെയും മക്കളെയുംകൊണ്ട് നടത്തിയ തെളിവെടുപ്പിൽ കർണാടക, ആന്ധ്ര, തമിഴ്നാട്, കേരളത്തി​ൻെറ വിവിധ ജില്ലകളിൽ വസ്തുക്കളും ഫ്ലാറ്റുകൾ, 16 വാഹനങ്ങൾ എന്നിവ അന്വേഷണസംഘം കണ്ടെത്തി കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനെയെല്ലാം നിലവിലെ വിലകൾ നിശ്ചയിച്ച്​ വിൽപന നടത്തിയാലും ഏകദേശം 200 കോടിക്ക്​ മുകളിൽ വരില്ല. കൂടാതെ നിക്ഷേപകർ തമ്മിൽ പലതട്ടായി തിരിയുന്നതും പ്രതിസന്ധി സൃഷ്​ടിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...