കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ. മുരളീധരന്‍ എം.പി. അഭിപ്രായ ഭിന്നതയുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. വിഴുപ്പലക്കലിന്‍റെ കാലഘട്ടം കഴിഞ്ഞു. ദേശീയ, സംസ്ഥാന തലങ്ങളില്‍ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും കെ. സുധാകരനും പദവികള്‍ ഒഴിയണമോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടിയുടെ പല തീരുമാനങ്ങളും അറിയുന്നത്. കൂടിയാലോചന ഇല്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കന്മാര്‍ മാറിയത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെയോ യു.ഡി.എഫിന്‍റെ വിജയസാധ്യതയെയോ ബാധിക്കില്ല. വരുന്ന തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശ‍യമില്ല. വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വടകരയിലും വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും മാത്രമാവും പ്രചരണത്തിന് പോവുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ലമെന്‍റിലെ കാര്യങ്ങള്‍ നോക്കാനാണ് നേതൃത്വം പറഞ്ഞിട്ടുള്ളത്. അക്കാര്യങ്ങള്‍ ഭംഗിയായി നോക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...