പമ്പാ അണക്കെട്ടിന്‍റെ ജലസംഭരണ മേഖലകള്‍ പരിശോധിക്കാന്‍ അതിവേഗ ബോട്ട് എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ പമ്പാ അണക്കെട്ടിന്‍റെ ജലസംഭരണ മേഖലകള്‍ പരിശോധിക്കാന്‍ അതിവേഗ ബോട്ട് എത്തിച്ചു. നേരത്തെ അണക്കെട്ടും പരിസപ്രദേശങ്ങളും കാല്‍നടയായി പരിശോധന നടത്തുകയായിരുന്നു പതിവ്. ഇത് പ്രായോഗികമല്ലാത്തതിനാലാണ് അതി വേഗ ബോട്ട് കൊണ്ടുവന്നത്. വൈദ്യുതി ബോര്‍ഡ് ചെങ്കുളം അണക്കെട്ടിലേക്ക്‌ വാങ്ങിയതായിരുന്നു ഈ അതിവേഗ ബോട്ട്.

അവിടെ ഉപയോഗം കുറവായതിനാല്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ബോട്ട്. ഇവിടെ അത്യാവശ്യമായി വേണ്ടതിനാലും കഴിഞ്ഞ ദിവസം ബോട്ട് എത്തിക്കുകയായിരുന്നു. ആറ് പേര്‍ക്ക് സഞ്ചരിക്കാം. കക്കിആനത്തോട് അണക്കെട്ടിലെ ബോട്ടിന്‍റെ ഡ്രൈവറാണ് ഈ ബോട്ടും ഓടിക്കുക. അണക്കെട്ട് സുരക്ഷാ വിഭാഗത്തിന്‍റെ ഭാഗമായി എല്ലാ അണക്കെട്ടുകളിലും ബോട്ടുകള്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം. അണക്കെട്ടുകളുടെ പരിശോധനകള്‍ക്കു പുറമേ ജല സംഭരണ മേഖലകളിലും കൃത്യമായ പരിശോധനകള്‍ക്ക് ബോട്ട് അത്യാവശ്യമാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...