ഇന്‍സ്റ്റഗ്രാം റീല്‍സിന് വേണ്ടി അമിത വേഗതയിൽ വാഹനം ഓടിച്ചു ; കുട്ടി ഉള്‍പ്പെടെ നാല് പേര്‍ അതിദാരുണമായി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിക്കാനായി അമിത വേഗതയില്‍ കാർ ഓടിച്ച് അപകടത്തില്‍പെട്ട് നാല് പേർ മരിച്ചു. രാജസ്ഥാനിലെ ജയ്സാല്‍മറിലാണ് സംഭവം. അലക്ഷ്യമായി ഓടിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന 13 വയസുകാരനും അപകടത്തില്‍ മരിച്ചു. റീല്‍സ് ചിത്രീകരിക്കാനായി യുവാക്കള്‍ ഓടിച്ചിരുന്ന കാറാണ് വലിയ അപകടമുണ്ടാക്കിയത്. വാഹനം ഓടിച്ചിരുന്നയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. റോഡ് മുറിച്ചുകടക്കുകയായിരുന്ന 13 വയസുകാരന്‍ മനീഷ്, അമ്മ കല എന്നിവര്‍ക്ക് പുറമ കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും മരിച്ചു. റോഷന്‍ ഖാന്‍ (21), ഭവാനി സിങ് എന്നിവരാണ് മരിച്ചത്.

കാര്‍ മറ്റൊരു വാഹനത്തിലേക്കാണ് ഇടിച്ചുകയറിയതെന്നും ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് പരിക്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഒരു പശുവിനെയും ഇവര്‍ കാറിടിച്ച് കൊന്നു. ദേവികോട്ട് എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ജയ്സല്‍മറില്‍ നിന്ന് ബാര്‍മെറിലേക്ക് പോവുകയായിരുന്നു വാഹനം. കാറോടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടം നടന്ന ഉടനെ ഓടി രക്ഷപ്പെട്ടു. നേരത്തെ ഒരു ബാരിക്കേഡില്‍ വാഹനം നിര്‍ത്താതെ സംഘം അതിവേഗത്തില്‍ ഓടിച്ചുപോയിരുന്നു എന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുമകൾക്കും പേരക്കുട്ടിക്കും മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല ; ജീവനാംശ ഹർജി തള്ളി ഹൈക്കോടതി

0
കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള...

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...