അമിതവേഗം : രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : രവിപുരത്ത് അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സുകൾക്കെതിരെ ആർ.ടി.ഒ (എൻഫോഴ്സ്മെൻ്റ്) നടപടിയെടുത്തു. ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കി. എറണാകുളം സിറ്റി പോലീസും ഈ ബസുകൾക്കെതിരെ അപകടകരമായ ഡ്രൈവിങ്ങിന് നടപടി സ്വീകരിച്ചു. വാതിൽ തുറന്നിട്ട് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് എറണാകുളം ആർ.ടി.ഒ. (എൻഫോഴ്സ്മെന്റ്) സസ്പെൻഡ് ചെയ്തു.

എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ ട്രാൻസ്പോർട്ട് കമ്മീഷണർക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റോഡിലൂടെയുള്ള സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം ഒരു തരത്തിലും അനുവദിക്കുകയില്ലെന്നും ഇതിനെതിരെയുള്ള പരിശോധനകൾ തുടരുമെന്നും ആർ.ടി. ഒ എൻഫോഴ്സ്മെന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...