മുംബൈ: കാബിനില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സ്പൈസ് ജെറ്റ് വിമാനം അടിയന്തിരമായി ഇറക്കി. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. കൊല്‍ക്കത്തയില്‍ നിന്ന് പശ്ചിമ ബംഗാളിലെ തന്നെ ബാഗ്ദോഗ്രയിലേക്ക് പറക്കാന്‍ തുടങ്ങിയ വിമാനമാണ് തിരിച്ചിറക്കിയത്.
വിമാനം പറന്നുയര്‍ന്നുടനെ കാബിന്‍ ക്രൂവാണ് കാബിനില്‍ തീയുണ്ടെന്ന സംശയമുയര്‍ത്തിയത്. അതിനു ശേഷം കാബിനില്‍ പുക കാരണം വിമാനം അടിയന്തിരമായി ഇറക്കുകയാണെന്നു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ക്രൂ ഉള്‍പ്പെടെ മൊത്തം 69 യാത്രികരാണ് വിമാനത്തിലുണ്ടായിരുന്നത്. പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്രയും സുരക്ഷാ ഉപദേഷ്ടാവ് സുരാജിത് കര്‍ പുര്‍കായസ്ഥയും വിമാനത്തിലുണ്ടായിരുന്നു.