സാങ്കേതിക തകരാര്‍ സ്‌പൈസ് ജെറ്റ വിമാനം തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രമുഖ കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ, യാത്രാമധ്യേയാണ് സാങ്കേതികതകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ്‌ സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തിലാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. യാത്രാമധ്യേ ഓട്ടോ പൈലറ്റ് സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാസിക്കിലേക്ക് പുറപ്പെട്ട വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കുകയായിരുന്നു. അടുത്തിടെ നിരവധി തവണയാണ് സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക തകരാര്‍ പരിഹരിച്ച്‌ സുരക്ഷിത യാത്ര ഉറപ്പാക്കുന്നത് വരെ പകുതി സര്‍വീസുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് ഡിജിസിഎയുടെ നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...