സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം സ്കൂളുകളില്‍ ഉച്ച ഭക്ഷണ വിതരണം അനിശ്ചിതത്വത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം സ്കൂളുകളില്‍ ഉച്ച ഭക്ഷണ വിതരണം അനിശ്ചിതത്വത്തില്‍. കൃത്യമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന സര്‍ക്കാരിന് ഉച്ചഭക്ഷണ വിതരണം ബാലികേറാമലയാകുകയാണ്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ വിപുലമായ മെനുവാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പടുത്തിയിരുന്നത്.

ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയുമടക്കം പോഷക ഗുണമുള്ള ആഹാരം കുട്ടികള്‍ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും വലിയ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു നേരിടുമ്പോള്‍ ഇത്തരം സംവിധാനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ പ്രയാസമാണ്. രണ്ടുകൂട്ടം കറിയടക്കം ഉച്ചക്ക് ഭക്ഷണം നല്‍കുന്നതിന് ഒരു കുട്ടിക്ക് ദിവസേന 8 രൂപയാണ് ചിലവ്. ആഴചയില്‍ 40 രൂപയാണ് ഒരു കുട്ടിയുടെ ആകെ ചിലവ് വരുന്നത്. ഇതില്‍ പാലിനും മുട്ടയ്‌ക്കും മാത്രമായി 24 രൂപയാകും.

കൂടാതെ ഗ്യാസിനും മറ്റു സംവിധാനങ്ങള്‍ക്കുമായി ചിലവ് വേറെ. കുറഞ്ഞ പൈസയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ആഹാരം ഉണ്ടാക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്ത് 12,200ല്‍ അധികം സ്കൂളുകളിലായി 29 ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് ഉള്ളത്. ഇത് കിട്ടാതാകുന്നതോടെ ബുദ്ധിമുട്ടിലാകാന്‍ പോകുന്നത് സാധാണക്കാരായ കുട്ടികളായിരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...