എടയാറിലെ എന്‍ജിനീയറിംഗ് കമ്പനിയിലേക്ക് കൊറിയറില്‍ എം.ഡി.എം.എ എത്തിച്ച കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എടയാറിലെ എന്‍ജിനീയറിംഗ് കമ്പനിയിലേക്ക് കൊറിയറില്‍ എം.ഡി.എം.എ എത്തിച്ച കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍. എറണാകുളം കലൂരിലെ പപ്പവട റെസ്റ്റോറന്റ് ഉടമ പനമ്പള്ളിനഗര്‍ പുത്തന്‍മഠത്തില്‍ വീട്ടില്‍ അമല്‍ നായര്‍ (38) പോലീസിന്റെ പിടിയിലായി. ബംഗളൂരുവിലെ ഇലക്‌ട്രോണിക്‌സ് പാര്‍ക്കിലെ ഒരു ഫ്ലാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍ പോലീസിന്റെ സഹായത്തോടെ ചേരാനെല്ലൂര്‍ എസ്.എച്ച്‌.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കൈയേറ്റം ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അമലിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഹോട്ടല്‍ ബിസിന് തകര്‍ന്നതോടെയാണ് ലഹരിമരുന്ന് ഇടപാടിലേക്ക് തിരിഞ്ഞതെന്നാണ് അമലിന്റെ മൊഴി. ബംഗളൂരുവിലുള്ള നൈജീരിയക്കാരനാണ് ഇയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നത്. അമലിന്റെ ഭാര്യയ്ക്ക് ലഹരിമരുന്ന് ഇടപാടിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നു. നമ്പര്‍ 18 ലഹരിക്കേസില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ കാസര്‍കോട് പടന്ന വടക്കേപ്പുറം നഫീസത്ത് വില്ലയില്‍ ഷമീര്‍ (36), കായംകുളം കണ്ടിശേരില്‍ തെക്കേതില്‍ മുഹമ്മദ് അജ്മല്‍ (31) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ബംഗളൂരുവില്‍ നിന്നടക്കം വ്യാജ വിലാസത്തില്‍ ലഹരിമരുന്ന് കൊറിയറായി കൊച്ചിയിലേക്ക് അയക്കും. കൊറിയറിന്റെ ട്രാക്ക് മനസിലാക്കി കൈക്കലാക്കും. കൊച്ചിയില്‍ വന്‍തുകയ്ക്കാണ് മയക്കുമരുന്ന് വില്പന. കഴിഞ്ഞ മാസം 18ന് എടയാറിലെ എന്‍ജിനിയറിംഗ് കമ്പനിയുടെ വിലാസത്തില്‍ കൊറിയര്‍ അയച്ചെങ്കിലും കൈപ്പറ്റാനായില്ല. പാഴ്‌സല്‍ അന്വേഷിച്ചെത്തിയവരെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് അമലിനെ കുടുക്കിയത്. അജ്മലാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഷമീറും കുടുങ്ങി. കേസില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. 18 ഗ്രാം എം.ഡി.എം.എയാണ് അന്ന് പിടികൂടിയത്.

എന്‍ജിനിയറിംഗ് കമ്പനി അധികൃതര്‍ കൊറിയറിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ടുയുവാക്കളെത്തി. തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതെ മടങ്ങി. കമ്പനി കൊറിയര്‍ തിരിച്ചേല്‍പ്പിച്ചു. കൈപ്പറ്റിയ കൊറിയര്‍ ജീവനക്കാരന്‍ യുവാക്കളെ ഫോണില്‍ വിളിച്ചു. പാഴ്‌സല്‍ നല്‍കാന്‍ തിരിച്ചറിയല്‍രേഖ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല. സംശയം തോന്നിയ ജീവനക്കാരന്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ പാഴ്‌സലെത്തിച്ചു. തുറന്നപ്പോഴാണ് എം.ഡി.എം.എയാണെന്ന് വ്യക്തമായത്. റസിഡന്‍ഡ് അസോസിയേഷനുകളുടെ സിസി.ടി.വിയില്‍ നിന്ന് ലഭിച്ച വണ്ടി നമ്പറാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...