ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ചെന്നൈയിൽ ഇറക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ചെന്നൈയിൽ ഇറക്കി. മധുരയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനത്താവള വൃത്തങ്ങളും എയർലൈൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. യാത്രയ്ക്കിടെയാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരെയും സുരക്ഷിതരാണ്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. 2025 ഒക്ടോബർ 27-ന് മധുരയിൽ നിന്ന് ദുബൈയിലേക്ക് പോയ എസ്.ജി 23 സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക കാരണങ്ങളാൽ ചെന്നൈയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം സാധാരണ നിലയിലുള്ള ലാൻഡിംഗാണ് നടത്തിയത്, അടിയന്തര ലാൻഡിംഗ് ആയിരുന്നില്ല. യാത്രക്കാരെ സാധാരണ പോലെ പുറത്തിറക്കി’- സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...

സംസ്ഥാനത്ത് കോടികളുടെ മണി ചെയിൻ തട്ടിപ്പ് ; ഇരയായത് ആയിരത്തോളം പേർ

0
തിരുവനന്തപുരം: ഓൺലൈൻ ആപ്പിൽ നോവൽ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...