ഇടുക്കിയില്‍ സ്പിരിറ്റ്‌ വേട്ട ; നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ് പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഹൈറേഞ്ചിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ് എക്‌സൈസ് പിടികൂടി. വാഹന പരിശോധനയിൽ നിർത്താതെ പോയ ജീപ്പിനെ പിന്തുടർന്നാണ് സ്‌പിരിറ്റ് പിടികൂടിയത്. ആനച്ചാൽ കുഞ്ചിത്തണ്ണിയിൽ നിന്ന് മൂന്ന് കഞ്ചാവ് ചെടികളും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.

കുറ്റിയാർ വാലിയിലെ കാട്ടുവഴിയിൽ നിന്നാണ് നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയത്. മാട്ടുപ്പെട്ടിയിൽ എക്‌സൈസിന്റെ  വാഹന പരിശോധനയ്‌ക്കിടെ ഒരു ജീപ്പ് നിര്‍ത്താതെ പോയി. എക്‌സൈസ് സംഘം പിന്തുടർന്നതോടെ കുറ്റിയാർ വാലിയിൽ വെച്ച് ജീപ്പിലുണ്ടായിരുന്ന സ്‌പിരിറ്റ് കാനുകൾ ഡ്രൈവറും സഹായിയും വലിച്ചെറിഞ്ഞു. തുടർന്ന് കാട്ടുവഴിയിൽ വാഹനം ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു. എക്‌സൈസിന്റെ  പരിശോധനയിൽ പൊന്തക്കാട്ടിൽ നിന്ന് 29 കന്നാസ് സ്‌പിരിറ്റ് കണ്ടെടുക്കുകയായിരുന്നു.

ആനച്ചാല്‍ കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിന്റെ തീരത്ത് വളര്‍ന്നു നിന്നിരുന്ന മൂന്ന് കഞ്ചാവ് ചെടികളാണ് എക്‌സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തി നശിപ്പിച്ചത്. ചെടികൾക്ക് ഒന്നര മാസത്തെ വളർച്ചയുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുന്‍പും പ്രദേശത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. പ്രദേശത്തെ കഞ്ചാവ് കൃഷിക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്‌സൈസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...