തെറ്റിദ്ധാരണയാണ്, അത് മാറ്റട്ടെ ; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കായികമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പണമില്ലാത്തവർ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണണ്ട എന്ന വിവാദ പ്രസ്താവനയിൽ വിശദീകരിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. തെറ്റിദ്ധാരണയാണ് ഇതെന്നും അത് മാറ്റട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെസിഎ ഇതിൽ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും കായികവികസനത്തിനു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

“അവര് ചോദിച്ചത്, രൂക്ഷമായ വിലക്കയറ്റമാണ്. അപ്പോൾ ഇത്രയും കൂടുതൽ ടാക്സ് വാങ്ങാമോ? വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്. ടിക്കറ്റും കളിയും അതും കൂടി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. അവിടെയും ഇത് തന്നെയാണ്. ഈ കാര്യങ്ങൾ തന്നെയാണ്. അപ്പൊ എനിക്ക് തോന്നുന്നു തെറ്റായ ഒരു ധാരണ ഉണ്ടായതായിരിക്കാം. ആ രീതിയിൽ എനിക്ക് ഞാൻ ഇതേവരെ സംസാരിച്ചിട്ടില്ല. അതെനിക്കറിയാം. പക്ഷേ ഏതായാലും അങ്ങനെ ആരെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റണം. അസോസിയേഷൻ ഉയർന്ന ടിക്കറ്റ് നിരക്കാണ്. ഈ ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ല. അതോടൊപ്പം തന്നെ കോടിക്കണക്കിന് രൂപ ഇവർക്ക് ഇതിൽ നിന്ന് ലാഭം ലഭിക്കുന്നുണ്ട്.

കേരളത്തിലെ കായിക വികസനത്തിന് ഒരു പണം പോലും അവര് ചെലവഴിക്കുന്നില്ല. ക്രിക്കറ്റ് പരിശീലനം വരെ അവര് ചിലര് നടത്തുന്നില്ല. ഇതൊക്കെ ശരിയാണല്ലോ. ഇതേ കാര്യം ഇതിൻ്റെ തലേദിവസം ഞാൻ ദേശാഭിമാനിയിൽ കൃത്യമായിട്ട് ഒരു ആർട്ടിക്കിൾ എഴുതിയിട്ടുണ്ട്. അത് വായിച്ചാൽ അറിയാം യഥാർത്ഥത്തിൽ ഞാൻ പറഞ്ഞതെന്താണെന്ന്. എല്ലാ ഗ്രൗണ്ടും എല്ലാവർക്കും തുറന്നു കൊടുക്കണം എന്നുള്ള ഒരാളാണ് ഞാൻ. ഞാൻ അതിനു വേണ്ടിയിട്ടാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പൊ ഈ മെയിൻ്റനൻസിന് പണമില്ലാത്തതുകൊണ്ടാണ് ഇതിന് ചെറിയ ഫീ ഒക്കെ ഈടാക്കി വരുന്നത് സത്യത്തിൽ. അതാണ് ഇതിൻ്റെ കാര്യം.”- മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....