പ്രണോയിക്ക് അഞ്ചുലക്ഷം നൽകിയെന്ന് കായികമന്ത്രി വി. അ​ബ്ദു​റ​ഹ്​​മാ​ൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്ന് കാ​യി​ക​താ​ര​ങ്ങ​ൾ നാ​ടു​വി​ടു​ന്ന​തി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ ക​ണ​ക്കു​നി​ര​ത്തി കാ​യി​ക​മ​ന്ത്രി വി. അ​ബ്ദു​റ​ഹ്​​മാ​ൻ. 2022ല്‍ ​തോ​മ​സ് ക​പ്പ് ബാ​ഡ്മി​ന്റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നേ​ട്ടം കൊ​യ്ത എ​ച്ച്.​എ​സ്.പ്ര​ണോ​യ്, എം.​ആ​ര്‍. അ​ര്‍ജു​ന്‍ എ​ന്നീ മ​ല​യാ​ളി താ​ര​ങ്ങ​ള്‍ക്ക് അ​ഞ്ചു​ല​ക്ഷം വീ​തം ന​ല്‍കി​യെ​ന്നും ജി.​വി.രാ​ജ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​ണോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 2022 കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​ർ​ക്ക്​ 20, 10 ല​ക്ഷം വീ​തം സ​മ്മാ​നി​ച്ചി​രു​ന്നു. കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ മെ​ഡ​ല്‍ നേ​ടി​യ​വ​ര്‍ക്ക് പാ​രി​തോ​ഷി​കം ന​ല്‍കാ​റു​ണ്ട്. മ​ന്ത്രി​സ​ഭ കൂ​ടി​യാ​ലോ​ചി​ച്ച് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ക. ക​ഴി​ഞ്ഞ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ താ​ര​ങ്ങ​ള്‍ക്ക് 20 ല​ക്ഷം, 15 ല​ക്ഷം, 10 ല​ക്ഷം എ​ന്ന ക്ര​മ​ത്തി​ല്‍ പാ​തി​തോ​ഷി​കം ന​ൽ​കി​യി​രു​ന്നു. പു​റ​മെ, പ​രി​ശീ​ല​ന​ത്തി​നും മ​റ്റു​മാ​യി ര​ണ്ട​ര വ​ര്‍ഷ​ത്തി​നി​ടെ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദേ​ശീ​യ ഗെ​യിം​സി​ന്റെ പ​രി​ശീ​ല​നാ​വ​ശ്യ​ങ്ങ​ള്‍ക്ക് സ്‌​പോ​ട്‌​സ് കൗ​ണ്‍സി​ല്‍ അ​ഞ്ചു കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ദേ​ശീ​യ ഗെ​യിം​സി​ന് ഗോ​വ​ക്ക്​ തി​രി​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി നാ​ലു​കോ​ടി ആ​ദ്യ​ഗ​ഡു​വാ​യി അ​നു​വ​ദി​ച്ചു. ഏ​ഴ്​ വ​ര്‍ഷ​ത്തി​നി​ടെ 649 താ​ര​ങ്ങ​ള്‍ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​യ​മ​നം ന​ല്‍കി. 250 കാ​യി​ക​താ​ര​ങ്ങ​ള്‍ക്കു കൂ​ടി നി​യ​മ​നം ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 2015ല്‍ ​കേ​ര​ള​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടി​യ മു​ഴു​വ​ന്‍ താ​ര​ങ്ങ​ള്‍ക്കും സ​ന്തോ​ഷ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മി​ലെ മു​ഴു​വ​ന്‍ പേ​ര്‍ക്കും നി​യ​മ​നം ന​ല്‍കിയതായി മ​ന്ത്രി അ​റി​യി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...