കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പ് നല്‍കി കായിക മന്ത്രി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പ് നല്‍കി കായിക മന്ത്രി. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതിന്റെ പേരില്‍ സമരം നടത്തുന്ന കായിക താരങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. ആദ്യഘട്ടമായി 26 കായിക താരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്ന് മന്ത്രി മലപ്പുറത്ത് പറഞ്ഞു. ജോലി ലഭിക്കേണ്ട നിലവിലുളള 56 പേരില്‍ 26 പേര്‍ക്ക് ജോലി നല്‍കാനുളള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരികയാണ്. ബാക്കിയുളള രേഖകള്‍ കൂടി ശരിയാകുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും ജോലി ലഭിക്കും.

ഓരോ വര്‍ഷവും 50 കായിക താരങ്ങള്‍ക്കു വീതമാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. കായിക താരങ്ങള്‍ സമരത്തിലേക്കു പോവേണ്ടിയിരുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദനം ചെയ്ത ജോലി ലഭിക്കാത്തതിന്റെ പേരില്‍ കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. അടുത്ത ദിവസം കായിക താരങ്ങളുമായി കൂടിക്കാഴ്ച നടത്താമെന്നും മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...