സംസ്ഥാനത്ത് സ്പോട്സ് അനുബന്ധ കോഴ്സുകള്‍ ആരംഭിക്കും ; കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സംസ്ഥാനത്ത് സ്പോട്സ് അനുബന്ധ കോഴ്സുകള്‍ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. സ്പോര്‍ട്സ് എഞ്ചിനീയറിംഗ്, സ്പോര്‍ട്സ് ഇവന്‍്റ്സ്, സ്പോര്‍ട്സ് മാനേജ്മെന്റ് എം.ബി.എ എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഉടന്‍ ആരംഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. മൂവാറ്റുപുഴക്ക് സമീപം വാഴക്കുളത്ത് ജില്ല പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച്‌ പണികഴിച്ച ഇന്‍ഡോര്‍ വോളിബോള്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കാലിക്കറ്റ് സര്‍വ്വകലാശാല സിലബസുമായി ബന്ധപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക പരിശീലകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം നല്‍കാനും കായിക രംഗത്ത് സ്വദേശത്തും വിദേശത്തും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

അത്‌ലറ്റിക് അസോസിയേഷന്‍ അഖിലേന്ത്യ ഫെഡറേഷനുമായി ചേര്‍ന്ന് വിവിധ ട്രെയിനിംഗ് കോഴ്സുകള്‍ ആരംഭിക്കാനും അതുവഴി 5000ഓളം മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കാന്‍ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു. വാഴക്കുളം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസര്‍ ജോസ് അഗസ്റ്റിന്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റാണി കുട്ടി ജോര്‍ജ്, എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് കൗണ്‍സിലര്‍മാരായ മനോജ് മുത്തേടന്‍, പി എം നാസര്‍, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടോമി തന്നിട്ട മാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണക്കൊള്ള : പാളി ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല

0
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും...

ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം

0
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക്...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...