Wednesday, March 12, 2025 11:05 am

വാക്സിനേഷനിൽ കായിക മേഖലയെ അവഗണിക്കരുത് : മുഖ്യമന്ത്രിയോട് പി.ടി. ഉഷ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ കായിക മേഖലയോട് അവഗണന പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് പി.ടി. ഉഷയുടെ അഭ്യർഥന. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് വാക്സീൻ വിതരണത്തിൽ കായിക മേഖലയെ അവഗണിക്കരുതെന്ന് പി.ടി. ഉഷ അഭ്യര്‍ഥിച്ചത്. വരാൻ പോകുന്ന ദേശീയ അന്തർ സംസ്ഥാന ചാംപ്യൻഷിപ്പ് മുൻനിർത്തി പങ്കെടുക്കുന്ന കായിക താരങ്ങൾക്കും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സീൻ നൽകണമെന്ന് ഉഷ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു അഭ്യർഥന. കായിക താരങ്ങൾ, അവരുടെ പരിശീലകർ, മറ്റു സപ്പോർട്ട് സ്റ്റാഫ്, മെഡിക്കൽ ടീം തുടങ്ങിയവർക്ക് വരാൻ പോകുന്ന ദേശീയ മത്സരങ്ങൾ ഉൾപ്പെടെ മുൻനിർത്തി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി വാക്സീൻ നൽകണം. കായിക മേഖലയെ നമുക്ക് അവഗണിക്കാനാകില്ല – പി.ടി. ഉഷ ട്വിറ്ററിൽ കുറിച്ചു.

ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാൻ ഇന്ത്യൻ കായിക താരങ്ങൾക്ക് മുന്നിലുള്ള അവസാന അവസരമാണ് പട്യാലയിൽ നടക്കുന്ന ദേശീയ അന്തർ സംസ്ഥാന ചാംപ്യൻഷിപ്പ്. ജൂൺ 25 മുതൽ 29 വരെയാണ് ചാംപ്യൻഷിപ്പ്. ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനുള്ള അവസാന ദിനം മീറ്റിന്റെ അവസാന ദിനമായ ജൂൺ 29 ആണെന്ന പ്രത്യേകതയുമുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അറുകാലിക്കൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജ നടന്നു

0
ഏഴംകുളം : തൃക്കൊടിയേറ്റ് മഹോത്സവം പുരോഗമിക്കുന്ന അറുകാലിക്കൽ ശ്രീ മഹാദേവ...

ശുചിത്വ സന്ദേശവുമായി പിങ്ക് സ്ക്വാഡുകൾ വീടുകളിലേക്ക്

0
പത്തനംതിട്ട : ശുചിത്വ സന്ദേശവുമായി പിങ്ക് സ്ക്വാഡുകൾ വീടുകളിലേക്ക്. വരും ദിവസങ്ങളിലെ...

അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം തള്ളുന്നു

0
അടൂർ : അടൂർ കെ.എസ്.ആർ.ടി.സി -ഇല്ലത്ത് കാവ് റോഡിൽ മാലിന്യം...

എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്‍ ബുധനൂർ മേഖലാ സംഗമം നടത്തി

0
ബുധനൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ ആറ് ശാഖായോഗങ്ങൾ...