Saturday, April 19, 2025 2:46 pm

പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം കൊറോണ വൈറസിന് ഫലപ്രദമല്ല ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊറോണ വൈറസിനെതിരെ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പൊതുയിടങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി  അണുനാശിനി പ്രയോഗിക്കുന്നത് വ്യാപകമായതോടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

‘തെരുവുകളിലും മാര്‍ക്കറ്റുകളിലും കൊറോണ വൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ല. അണുനാശിനികള്‍ ജീര്‍ണതയിലും അഴുക്കിലും പ്രവര്‍ത്തിക്കില്ലെന്നതാണ് പ്രധാന കാരണം. പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് മനുഷ്യ ശരീരത്തിന് ഭീഷണിയാകും’-ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ദോഷമാണെന്നും ശ്വസനപ്രക്രിയയ്ക്കും ദഹനപ്രക്രിയയ്ക്കും ദോഷമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം തുണികൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ അണുനാശിനി ഉപയോഗിച്ച് തുടക്കുന്നത് ഫലപ്രദമാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടമ്മനിട്ട പടയണി ; ഭൈരവിയും കാഞ്ഞിരമാലയും നിറഞ്ഞാടി

0
കടമ്മനിട്ട : പടയണി മഹോത്സവത്തിന്റെ നാലാം ദിവസം ക്ഷേത്രമുറ്റത്തെത്തിയ ഭൈരവിയും...

15 വർഷങ്ങൾക്കിപ്പുറം ക്ഷേമ പദ്ധതികളിൽനിന്ന് പുറത്തായി ഇന്ത്യയിലെ ആദ്യ ആധാർ കാർഡ് ഉടമ

0
മുംബൈ: 2010 സെപ്തംബര്‍ 29നാണ് ഇന്ത്യയിലെ ആദ്യ ആധാര്‍ കാര്‍ഡ് വിതരണം...

തമിഴ് നടൻ അജിത്ത് കുമാർ കാർ റേസിങ്ങിനിടെ വീണ്ടും അപകടത്തിൽ പെട്ടു

0
ചെന്നൈ : തമിഴ് സൂപ്പർ താരം അജിത്ത് കുമാർ കാർ റേസിങ്ങിനിടെ...

അധ്യാപക-അനധ്യാപക ജീവനക്കാരുടെ പ്രതിഷേധത്തിലേക്ക് ക്ഷണം ; തന്നെ രാഷ്ട്രീയവിഷയങ്ങളുടെ ഭാഗമാക്കരുതെന്ന് ഗാം​ഗുലി

0
കൊല്‍ക്കത്ത: 2016-ല്‍ പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍ നടത്തിയ 25,000-ല്‍...