പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം കൊറോണ വൈറസിന് ഫലപ്രദമല്ല ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : കൊറോണ വൈറസിനെതിരെ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ലെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. അണുനാശിനി പ്രയോഗം ചിലപ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പൊതുയിടങ്ങള്‍ അണുവിമുക്തമാക്കുന്നതിനായി  അണുനാശിനി പ്രയോഗിക്കുന്നത് വ്യാപകമായതോടെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

‘തെരുവുകളിലും മാര്‍ക്കറ്റുകളിലും കൊറോണ വൈറസിനെ നശിപ്പിക്കാന്‍ അണുനാശിനി പ്രയോഗിക്കുന്നത് ഫലപ്രദമല്ല. അണുനാശിനികള്‍ ജീര്‍ണതയിലും അഴുക്കിലും പ്രവര്‍ത്തിക്കില്ലെന്നതാണ് പ്രധാന കാരണം. പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് മനുഷ്യ ശരീരത്തിന് ഭീഷണിയാകും’-ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പൊതുസ്ഥലങ്ങളില്‍ അണുനാശിനി പ്രയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ക്ലോറിന്‍ പോലുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് കണ്ണുകള്‍ക്കും ചര്‍മ്മത്തിനും ദോഷമാണെന്നും ശ്വസനപ്രക്രിയയ്ക്കും ദഹനപ്രക്രിയയ്ക്കും ദോഷമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം തുണികൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ അണുനാശിനി ഉപയോഗിച്ച് തുടക്കുന്നത് ഫലപ്രദമാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...