സ്പ്രിംഗ്ളർ വിവാദം : സർക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : സ്പ്രിംഗ്ളർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടിവെക്കാനുള്ള നീക്കമാണ് ഐടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാം ഉദ്യോഗസ്ഥ തലത്തിൽ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സർക്കാർ ശ്രമം. ശിവശങ്കർ സെക്രട്ടറിയായ ശേഷം ഐടി വകുപ്പിൽ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണം. ഐടി സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലാകെ ദുരൂഹതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കേവലം ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഇടപാടാണിതെന്ന് വിശ്വസിക്കാനാകില്ല. എല്ലാം തന്റെ വിവേചനാധികാരത്താൽ താൻ മാത്രം ചെയ്തതാണെന്ന ഐടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണ്. സ്പ്രിംഗ്ളർ ഇടപാട് വിവാദമായപ്പോൾ പിഴവുകൾ തിരുത്താം എന്നു പറയുന്നതും അതിനു തന്നെയാണ്. ഉന്നത തലത്തിലുള്ള ഇടപാടിന്റെ ഏജന്റാണ് ഐടി സെക്രട്ടറി. സർക്കാരിന് മൊത്തത്തിൽ ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ട്. അതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...