കൊച്ചി : സ്പ്രിംക്ലര്‍ ഇടപാടില്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു . സാമൂഹ്യപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ് ഹര്‍ജിക്കാരന്‍. വിദേശത്ത് നിന്നെത്തിയ മകള്‍ നിരീക്ഷണത്തിലായിരുന്നപ്പോള്‍ വിവരശേഖരണം നടന്നിരുന്നു. ഇതില്‍ ആശങ്കയുണ്ട്. വിവരങ്ങള്‍ വിദേശ ഏജന്‍സി ദുരുപയോഗം ചെയ്യുമെന്ന് സംശയിക്കുന്നതായും അദ്ദേഹം ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടുന്നു.
സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് സി ആര്‍ നീലകണ്ഠന്‍ ഉള്‍പ്പെടെ നാല് പേരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അബ്ദുള്‍ ജബ്ബാറുദ്ദീന്‍ എന്നയാളാണ് ആദ്യം ഹര്‍ജി നല്‍കിയത്. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലു ഗോപാലകൃഷ്ണന്‍ എന്നയാളും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു . സംസ്ഥാന സര്‍ക്കാര്‍ യു. എസ് കമ്പനിയുടെ സേവനം ഉപയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചായിരുന്നു ഹര്‍ജി .
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചു . സ്പ്രിംക്ലറില്‍ വിവരങ്ങള്‍ നല്‍കുന്നത് തടയണമെന്നും നിലവില്‍ ഡാറ്റ നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതിനിടെ സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകനായ കോശി ജേക്കബ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കി . ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത് .
The post സ്പ്രിംക്ലര്‍ ഇടപാടില്‍ ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി appeared first on Pathanamthitta Media.