കരാറില്‍ വീഴ്ച പറ്റി ; 1.8 ലക്ഷം ആളുകളുടെ ഡേറ്റ സ്പ്രിന്‍ക്ളറിന് ലഭിച്ചു ; അന്വേഷണ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌പ്രി​ന്‍ക്ളര്‍ കരാറി​ല്‍ വീഴ്ച ഉണ്ടായതായി​ സര്‍ക്കാര്‍ നി​യാേഗി​ച്ച മാധവന്‍ നമ്പ്യാര്‍ സമിതിയുടെ കണ്ടെത്തല്‍. കരാര്‍ ഒപ്പി​ടും മുമ്പ് പാലി​ക്കേണ്ട നടപടി​ക്രമങ്ങളി​ല്‍ വീഴ്ച ഉണ്ടായെന്നും നിയമവകുപ്പുമായി​ ആലോചി​ച്ചി​ട്ടി​ല്ലെന്നും കരാറിന് മുന്‍കൈ എടുത്തതും ഒപ്പിട്ടതും എം ശിവശങ്കറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ വഴി 1.8ലക്ഷം പേരുടെ വിവരങ്ങള്‍ സ്‌പ്രി​ന്‍ക്ളറിന് ലഭ്യമായിട്ടുണ്ടെന്നും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ വ്യോമയാന സെക്രട്ടറി എം മാധവന്‍ നമ്പ്യാരും സൈബര്‍ സുരക്ഷാ വിദഗ്ധനായ ഗുല്‍ഷന്‍ റോയിയും അടങ്ങിയതായിരുന്നു കമ്മിറ്റി.

1.8 ലക്ഷംപേരുടെ വിവരങ്ങള്‍ കമ്പിനിക്ക് ലഭ്യമായെങ്കിലും ഇതില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഒന്നുമില്ലെന്നും പനിപോലുളള സാധാരണ രോഗങ്ങളുടെ വിവരങ്ങള്‍ മാത്രമേ ഉളളൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിവരചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് നിവലില്‍ സംവിധാനങ്ങള്‍ ഒന്നുമില്ലെന്നും അതിനാല്‍ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനുളള എട്ടിന നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി ഡിറ്റിനെയും ഐടി വകുപ്പിനെയും കൂടുതല്‍ ശക്തമാക്കണം, സി ഡിറ്റിലെ ജീവനക്കാര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്‍കണം, സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതിക വിദ്യാഭ്യാസമേഖല കൂടുതല്‍ ശക്തമാക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനാെപ്പം സുപ്രധാന വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന് സര്‍ക്കാരിന് വിദഗ്ധസമിതി മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...