റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് – 5ന്റെ രണ്ടാം ബാച്ചും ഇന്ത്യയിലെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച്‌ ഇന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. മഹാമാരിക്കെതിരെയുള്ള സഹകരണത്തിന്റെ അന്താരാഷ്ട്ര മാതൃകയാണ് ഇതെന്ന് റഷ്യന്‍ അംബാസിഡര്‍ നികൊളെ കുദസേവ് അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധത്തിനെതിരെയുള്ള സംയുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാക്‌സിന്‍  ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഇത് – റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു.

രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ വിദേശനിര്‍മ്മിത കൊവിഡ് വാക്സിനാണ് സ്പുട്നിക് 5. 2021 മെയ് 1ാം തിയതിയാണ് റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുട്നിക് ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിലെ സ്പുട്നിക് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഏപ്രില്‍ 21നാണ് ഇന്ത്യ സ്പുട്നിക്കിന് അനുമതി നല്‍കിയത്. സ്പുട്നിക് 5 കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് ഉപയോഗിച്ച്‌ തുടങ്ങിയിരുന്നു. കസ്റ്റം ഫാര്‍മ സര്‍വീസസ് മേധാവി ദീപക് സപ്രയാണ് ഇന്ത്യയില്‍ ആദ്യമായി സ്പുട്നിക് വാക്സിന്‍ സ്വീകരിച്ചത്. ഹൈദരാബാദിലെ റഡ്ഡീസ് ലബോറട്ടറിയില്‍ വെച്ചായിരുന്നു അത്.

ഇന്ത്യയില്‍ നിലവില്‍ വിതരണംചെയ്യുന്ന കൊവാക്സിനും കൊവിഷീല്‍ഡും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ്. ഇതില്‍ കൊവാക്സിന്‍ വികസിപ്പിച്ചതും ഇന്ത്യയിലാണ്. ആസ്ട്രസെനക്കയും ഓക്‌സ്ഫഡും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്. കൊവാസ്‌കിന്‍ ഭാരത് ബയോടെക്കും വികസിപ്പിച്ചു. കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഫൈസര്‍, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സിനുകളും താമസിയാതെ ഇന്ത്യയില്‍ ലഭ്യമാവും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...