Friday, July 4, 2025 11:47 am

സ്പൂട്‌നിക് V വാക്‌സിന്റെ 1,50,000 ഡോസുകളുടെ ആദ്യ ബാച്ച്‌ ശനിയാഴ്ച ഇന്ത്യയിലെത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റഷ്യന്‍ വാക്‌സിനായ സ്പൂട്‌നിക് V സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. വാക്‌സിന്റെ 1,50,000 ഡോസുകളുടെ ആദ്യ ബാച്ച്‌ ശനിയാഴ്ച ഇന്ത്യയിലെത്തും. മൂന്ന് ദശലക്ഷം ഡോസുകള്‍ ഈ മാസം രാജ്യത്ത് എത്തിച്ചേരും. വാക്‌സിന്റെ ആദ്യ ബാച്ചുമായി വിമാനം മോസ്‌കോയില്‍ നിന്ന് പുറപ്പെട്ടതായി നയതന്ത്ര ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ സ്പൂട്‌നിക് V നിര്‍മ്മിക്കുന്നതിനായി റഷ്യയില്‍ നേരിട്ടുള്ള നിക്ഷേപ ഫണ്ടുമായി കൈകോര്‍ത്ത ഡോ. റെഡ്ഡീസ് ലബോറട്ടറകളിലേക്കാണ് വാക്‌സിനുകള്‍ എത്തിക്കുക.

കോവിഡ് വൈറസിനെതിരെ സ്പൂട്‌നിക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. റഷ്യന്‍ വാക്‌സിന്‍ സ്വീകരിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. ഗമേലയ നാഷണല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ട്.

പ്രതിവര്‍ഷം 850 ദശലക്ഷത്തിലധികം ഡോസുകള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പിനികളായ ഗ്ലാന്റ് ഫാര്‍മ, ഹെറ്റെറോ ബയോഫാര്‍മ, പനേഷ്യ ബയോടെക്, സ്‌റ്റെലിസ് ബയോഫാര്‍മ, വിര്‍ചോ ബയോടെക് എന്നിവയുമായി ആര്‍ഡിഎഫ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്ത് നിലവില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, ഓക്സ്ഫോഡ്-അസ്ട്രസെനക വാക്സിനായ കോവിഷീല്‍ഡ് എന്നിവയാണ് വാക്സിനേഷന്‍ ഡ്രൈവില്‍ ഉപയോഗിക്കുന്നത്. അതേസമയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു കോടിയിലധികം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 20 ലക്ഷം ഡോസുകള്‍ അധികമായി ലഭിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 16.33 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ പാഴായിപ്പോയതടക്കം 15,33,56,503 ഡോസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍...

0
കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

0
തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി...

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...