വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിന് പ്രതിഷേധവുമായി രാഷ്ട്ര രക്ഷാ സമിതി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക രഹസ്യങ്ങളും സംഘപരിവാര്‍ സംഘടനാ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങളും തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കുന്നതിന് പ്രതിഷേധവുമായി രാഷ്ട്ര രക്ഷാ സമിതി. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുക, കുറ്റക്കാരെ സംരക്ഷിക്കുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ രാഷ്ട്ര രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് മൂന്നാര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തും.

രാഷ്ട്ര രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് എന്‍.അനില്‍ ബാബു, ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, തുടങ്ങിയവര്‍ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...