ഭൂവനേശ്വര്‍: ലോക്ക് ഡൗണിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കുടുങ്ങിയ തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് യാത്രതിരിച്ച ശ്രമിക് ടെയിനിന് വഴിതെറ്റി. ഗോരഖ്പൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് ഒഡീഷയിലെ റൂര്‍ക്കേലി സ്റ്റേഷനില്‍. ശനിയാഴ്ച രാവിലെയാണ് ട്രെയിന്‍ റൂര്‍ക്കേലിയില്‍ എത്തിയത്. മെയ് 21ന് മഹാരാഷ്ട്രയിലെ വാസയ് റോഡ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിനിനാണ് വഴിതെറ്റിത്. ലോക്കോ പൈലറ്റിന് വഴി തെറ്റിയെന്ന് യാത്രക്കാര്‍ ആരോപിച്ചു.
ട്വിറ്റര്‍വഴി ചിലര്‍ ഇക്കാര്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തതോടെയാണ് ട്രെയിന്‍ റൂട്ട് മാറിയ വിവരം പുറത്തുവന്നത്. അതേസമയം തിരക്ക് പരിഹരിക്കുന്നതിനായി ചില ട്രെയിനുകള്‍ റൂര്‍ക്കേലി സ്റ്റേഷന്‍വഴി ബിഹാറിലേക്ക് തിരിച്ചുവിട്ടെന്നാണ് റെയില്‍വേ മന്ത്രാലയം പറയുന്നത്. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെയായും വന്നിട്ടില്ല.