വികാരിയെ സ്ഥാനത്തുനിന്നും മാറ്റിയാലും വികാരിയുടെ വികാരം കുറയില്ല ; ഇവരുടെ വിവാഹം നടത്താന്‍ സഭ തയ്യാറാകുമോ ?

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ലോക്ക് ഡൗണ്‍ കാലത്ത് വെള്ളയാംകുടി പള്ളി വികാരി ഫാ.ജെയിംസ് മംഗലശ്ശേരിയും വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വന്ന സംഭവത്തില്‍ നടപടി സ്വീകരിച്ച്‌ ഇടുക്കി രൂപത. ലോക് ഡൗണില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനിടെ പള്ളിമേടയില്‍ അവിഹിത ബന്ധം നടത്തിയ ഫാ.ജെയിംസ് മംഗലശ്ശേരി കുടുങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്. പള്ളി മേട അടഞ്ഞു കിടന്നതും വിശ്വാസികള്‍ പള്ളിയിലേക്കെത്താതിരുന്നതും മുതലെടുത്തായിരുന്നു ഫാ.ജെയിംസ് മംഗലശ്ശേരിയുടെ രഹസ്യ ബന്ധങ്ങള്‍.

സീറോ മലബാര്‍ സഭ ഇടുക്കി രൂപതാ മുന്‍ വികാരി ജനറലും കട്ടപ്പന വെള്ളയാംകുടി പള്ളിയിലെ വികാരിയുമാണ് ഫാ.ജെയിംസ് മംഗലശ്ശേരി. പള്ളിക്കമ്മിറ്റി വനിതാ അംഗവുമായിട്ടായിരുന്നു പള്ളി വികാരിയുടെ അവിഹിത ബന്ധം . ലോക് ഡൗണില്‍ പള്ളി അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയില്‍ ദിവസേന സന്ദര്‍ശനം നടത്തുന്നത് പതിവായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. സംഭവം വിശ്വാസികള്‍ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

നാളുകളായി ഇടവകക്കാരില്‍ ചിലര്‍ വികാരിയുടെ നടപടികള്‍  വീക്ഷിച്ചു വരികയായിരുന്നുവത്രേ.  വീട്ടമ്മയുമായി വികാരിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാര്‍ പറയുന്നത്. പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഫാ.ജെയിംസ് മംഗലശ്ശേരിക്കെതിരെ ഇടുക്കി രൂപതയുടെ ഔദ്യോഗിക നടപടി വരുന്നത് ഇന്നാണ്. വൈദികനെ വികാരി സ്ഥാനത്തു നിന്നും മാറ്റുകയും കൂദാശ നല്‍കുന്നതില്‍ നിന്നും വിലക്കുകയും ചെയ്‌തു.

വൈദികനെ ഇടവകയില്‍ നിന്നും മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മാര്‍ച്ച്‌ 24 നടന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വികാരിയുടെ വികാര ചിത്രങ്ങള്‍ പുറത്തു വന്നത് കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ പള്ളിയുടെ അടുത്തുള്ള മൊബൈല്‍ കടയില്‍ ഫോണ്‍ ഏല്‍പ്പിച്ചപ്പോഴാണ്. ദൃശ്യങ്ങള്‍ പ്രചരിക്കുന്ന സംഭവത്തില്‍ വൈദികനും വീട്ടമ്മക്കും  പരാതി ഇല്ലാത്തതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് കട്ടപ്പന പോലീസ് വ്യക്തമാക്കി. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....