അടൂരില്‍ ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞുവീണ്​ മരിച്ചു ; മാസങ്ങള്‍ക്ക് മുമ്പ് പോലീസ്​ മര്‍ദിച്ചതാണ് മരണകാരണമെന്ന് പിതാവിന്റെ പരാതി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : മാസങ്ങള്‍ക്ക് മുമ്പ് പോലീസ്​ മര്‍ദനമേറ്റ ഡിവൈഎഫ്ഐ നേതാവ് കുഴഞ്ഞുവീണ്​ മരിച്ചു. പോലീസിനെതിരെ പിതാവിന്റെ പരാതി. കടമ്പനാട് വീട്ടില്‍ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകന്‍ ജോയലാണ്​ (29) മരിച്ചത്. വെള്ളിയാഴ്ച രാവിലെ തളര്‍ന്നുവീണ ഇയാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ജോയലിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവ് രംഗത്തെത്തി. ജോയലിനെ ജനുവരി ഒന്നിന് പോലീസ് മര്‍ദിച്ചിരുന്നെന്നും ഇതാണ്​ മരണത്തിന് കാരണമായതെന്നും പിതാവ്​ പോലീസിന്​ മൊഴി നല്‍കി. അതി​ന്‍റെ അടിസ്ഥാനത്തില്‍ അടൂര്‍ ആര്‍.ഡി.ഒ  പി. ടി എബ്രഹാമി​ന്‍റെ നേതൃത്വത്തില്‍ ഇന്‍ക്വസ്​റ്റ്​ തയാറാക്കി. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിന്​ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് അയച്ചതായി ഡിവൈഎസ്​പി ജവഹര്‍ ജനാര്‍ഡ് പറഞ്ഞു. അസ്വാഭാവിക മരണത്തിന്​ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ അടൂര്‍ മേഖല കമ്മിറ്റി അംഗവും സിപിഎം സെന്‍ട്രല്‍ ബ്രാഞ്ച്​ അംഗവുമാണ് ജോയല്‍. സഹോദരന്‍ ജിജോ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...