തിരുവനന്തപുരം : ‘സ്രാവുകള്‍ക്കൊപ്പം നീന്തിയ’ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ ഒടുവില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി 14 മാസത്തിനു ശേഷമാണു കുറ്റപത്രം നല്‍കുന്നത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്തതും വിരമിച്ച ശേഷം കുറ്റപത്രം നല്‍കുന്നതും ഇത് ആദ്യമാണ്.
പരമാവധി 2 വര്‍ഷത്തെ തടവോ 2000 രൂപ പിഴയോ കിട്ടാവുന്ന ശിക്ഷയാണു ചുമത്തിയിട്ടുള്ളത്. പോലീസ് ഫോഴ്സസ് റെസ്ട്രിക്‌ഷന്‍ ഓഫ് റൈറ്റ്സ് ആക്‌ട് (1966) വകുപ്പു 4 പ്രകാരമാണു കുറ്റം ചുമത്തിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോടു സംസാരിക്കുകയോ പുസ്തകം പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നതു വിലക്കുന്നതാണ് ഈ നിയമം.