Thursday, July 3, 2025 3:00 pm

കൊവിഡ് പരിശോധനയ്ക്ക് 10 മിനുട്ടില്‍ ഫലം , നൂറു ശതമാനം കൃത്യത ; പുതിയ ഉപകരണവുമായി ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ രോഗനിര്‍ണയത്തിന് പുതിയ കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍. കൊവിഡിന്റെ എന്‍ ജീന്‍ കണ്ടെത്തുന്നതിനായി ആര്‍ടി ലാംപ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലോകത്തുതന്നെ ആദ്യമായാണ് കൊറോണ വൈറസിന്റെ എന്‍ ജീന്‍ വികസിപ്പിച്ചെടുക്കുന്ന തരം ഉപകരണം കണ്ടെത്തുന്നതെന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

പത്തു മിനുട്ടിനുള്ളില്‍ ഫലം അറിയാം എന്നതാണ് ഉപകരണത്തിന്റെ പ്രത്യേകത. ആലപ്പുഴയിലെ വൈറോളജി ലാബില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് കൃത്യതയുണ്ടെന്ന് തെളിഞ്ഞതായും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഉപകരണത്തിന്റെ കൃത്യതയെ സംബന്ധിച്ച് ഐ.സി.എം.ആറിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന പക്ഷം ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുമെന്നും മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

ജനിതക വ്യതിയാനം ഉണ്ടായാല്‍ പോലും ഫലം ശരിയായ രീതിയില്‍ തന്നെ ലഭിക്കും. സാമ്പിളെടുക്കുന്നതു മുതല്‍ പരിശോധനവരെ രണ്ടു മണിക്കൂര്‍ സമയമാണ് ആകെ വേണ്ടി വരിക. ഒരു ബാച്ചില്‍ 30ഓളം സാമ്പിളുകള്‍ പരിശോധിക്കാനാവുമെന്നും സെന്റര്‍ അറിയിച്ചു. ആയിരം രൂപയില്‍ താഴെ മാത്രമാണ് പരിശോധനയ്ക്ക് ചെലവ് വരികയുള്ളു. കൃത്യതയും പരിശോധനയ്‌ക്കെടുക്കുന്ന സമയവും കണക്കാക്കി വ്യാപകമായി പരിശോധനകള്‍ നടത്താനാകുമെന്നും മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു

0
ലഖ്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ്...

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....