Thursday, April 18, 2024 4:31 pm

അമ്പത് ഏക്കറില്‍ പ്രേതാലയം പോലെ വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അമ്പത് ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രേതാലയമായി  വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിനെ വിശേഷിപ്പിക്കാം. ചുറ്റും കാടുപിടിച്ച് കിടക്കുന്നത് കണ്ടാല്‍ ഇത് ഒരു ആശുപത്രിയാണെന്ന് പോലും തോന്നില്ല. പ്രധാന കെട്ടിടം ഒഴികെ ഒന്നും പൂര്‍ണ്ണമായി പണിതീര്‍ന്നിട്ടില്ല. 2016 ഡിസംബറില്‍ ഫയര്‍ ഫോഴ്സ് സ്ഥല പരിശോധന നടത്തി അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കിയെങ്കിലും ഇതുവരെ ഇത് പൂര്‍ത്തീകരിച്ച് ഫയര്‍ ഫോഴ്സിന്റെ എന്‍.ഓ.സി വാങ്ങിയിട്ടില്ല. ഇതൊന്നും ഇല്ലാതിരുന്ന കാലത്താണ് കൊട്ടിഘോഷിച്ച് അയ്യപ്പാ മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം നടത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു ഇത്.

Lok Sabha Elections 2024 - Kerala

ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പണിപോലും പൂര്‍ത്തീകരിച്ചിട്ടില്ല. കൂടാതെ അക്കാഡമി ബ്ലോക്ക്, സ്റ്റുഡന്റ്സ് ഹോസ്റ്റല്‍ കെട്ടിടം, ലൈബ്രറി ആന്റ് റീഡിംഗ് റൂം, ചെയര്‍മാന്റെ  വസതി എന്നിവയുടെ പണിയും പാതിവഴിയിലാണ്. ജീവനക്കാരുടെ ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടില്ല, എന്നാല്‍ രണ്ടു ചെറിയ കെട്ടിടങ്ങളുടെ പണിയും പാതിവഴിയില്‍ ഉപേക്ഷിച്ച നിലയില്‍ ഇവിടെയുണ്ട്. പ്രധാന കെട്ടിടത്തിന്റെ മുന്‍ വശവും താഴത്തെ നിലയും ഭംഗിയാക്കിയെങ്കിലും ഈ കെട്ടിടത്തിന്റെ മുകള്‍ നിലകളുടെ കാര്യം പരിതാപകരമാണ്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനും ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുവാനും ഇനി കോടികള്‍ വേണം. ഇത് ആര് ചെലവാക്കും എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇനിയും പണം ചിലവഴിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് ഉടമകളില്‍ ചിലര്‍.

ദീര്‍ഘ നാളായി ആശുപത്രി പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടി അടുത്ത വര്‍ഷമെങ്കിലും മെഡിക്കല്‍ കോളേജിന് അനുമതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കലമണ്ണിലും കൂട്ടരും. മെഡിക്കല്‍ കൌണ്‍സിലിന്റെ അനുമതി ലഭിച്ചാല്‍ പണം ഒഴുകുമെന്നും അതിലൂടെ മറ്റുള്ള പണികള്‍ തീര്‍ക്കാമെന്നും ഇവര്‍ ചിന്തിക്കുന്നു. കൌണ്‍സില്‍ അംഗീകാരത്തിനു വേണ്ട അത്യാവശ്യ സൌകര്യങ്ങള്‍ ഒരുക്കുവാനുള്ള ശ്രമത്തിലാണ് ഇവര്‍ ഇപ്പോള്‍. അതിനു മുന്നോടിയായിട്ടാണ് ഒ.പിയും ഐ.പിയും ഇവിടെ രഹസ്യമായി പ്രവര്‍ത്തിക്കുന്നത്. ശരിയായ ചികിത്സക്ക് വേണ്ട ഒരു സൌകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ലാത്തതിനാല്‍ കൂടുതല്‍ രോഗികള്‍ എത്തിയാല്‍ അത് പുറത്തു ചര്‍ച്ചയാകുമെന്നും കലമണ്ണില്‍ ഭയപ്പെടുന്നു. ഏതു വിധേനയും മെഡിക്കല്‍ കോഴ്സിന് അംഗീകാരം നേടുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

മതിയായ സൌകര്യങ്ങളും പരിശോധനകളും കൂടാതെ വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ ആശുപത്രി പ്രവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരെ നടപടിയെടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്. ഫയര്‍ ഫോഴ്സിന്റെ അനുമതിയില്ലാതെ ഒരു ബഹുനില കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കുമ്പോള്‍ ഇതിനെതിരെ നടപടി സ്വീകരിക്കുവാനോ ഒരു നോട്ടീസ് നല്‍കുവാനോ ജില്ലാ ഫയര്‍ ഓഫീസര്‍ തയ്യാറായിട്ടില്ല. വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തും വഴിവിട്ടാണ് ആശുപത്രി പ്രവര്‍ത്തിക്കുവാന്‍ ലൈസന്‍സ് നല്‍കിയത്. ഒരു തട്ടുകടക്ക് ലൈസന്‍സ് നല്‍കുന്നതിലും ലാഘവത്തോടെയാണ് ഒരു മെഡിക്കല്‍ കോളേജിന് ലൈസന്‍സ് നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസറും മൌനം പാലിക്കുകയാണ്. ഇതിന്റെയെല്ലാം പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. (പരമ്പര തുടരും…)

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോണ്‍ഗ്രസിനെതിരേ മ്ലേച്ഛമായ പരാമര്‍ശം എംവി ഗോവിന്ദന്റെ അറിവോടെ : എംഎം...

0
തിരുവനന്തപുരം : ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത...

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി കളക്ടര്‍

0
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍...

ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പൂച്ചാക്കല്‍: ആലപ്പുഴയിൽ ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം...

കേജ്രിവാൾ മനപ്പൂർവം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തി ആരോഗ്യ പ്രശ്നങ്ങൾ കാണിച്ച് ജാമ്യത്തിന് ശ്രമിക്കുന്നെന്ന്...

0
ന്യൂഡൽഹി :  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മനപ്പൂർവം മധുരപലഹാരങ്ങൾ കഴിച്ച്...