അരീക്കര : എസ്.എൻ.ഡി.പി യോഗം 2863ാം നമ്പർ പാറപ്പാട് ശാഖയിലെ രണ്ടാമത് ശ്രീനാരായണ കൺവെൻഷൻ 22, 23, 24 തീയതികളിൽ നടക്കും. 22 ന് രാവിലെ 6.30 ന് അഷ്ടദൃവ്യ മഹാഗണപതി ഹോമം, 8 ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, 10 ന് നടക്കുന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. രാജൻ മഞ്ചേരി പ്രഭാഷണം നടത്തും. ബുധനുർ കിഴക്ക് 1827ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.ആർ മോഹനൻ, പാണ്ടനാട് ശാഖാ പ്രസിഡന്റ് കെ.ബി യശോധരൻ, വൈദിക യോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് സൈജു സോമൻ, കോയിപ്രം ജോയിന്റ് ബി ഡി ഒ പ്രകാശ് മൂലയിൽ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ആർച്ചാ ലാൽ എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ അഡ്വ. പി.എൻ വേണുഗോപാൽ സ്വാഗതവും ശാഖാ സെക്രട്ടറി പി.ആർ ഉത്തമൻ നന്ദിയും പറയും.
ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, 3ന് ഗുരുദേവ കീർത്തന ആലാപനം, 4 ന് ഗുരുസാഗരം മാസിക പത്രാധിപർ സജീവ് കൃഷ്ണൻ പ്രഭാഷണം നടത്തും. ശാരദാദേവി വനിതാ സംഘം സെക്രട്ടറി മോഹനം കമലാസനൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് അജി പ്രകാശ് നന്ദിയും പറയും. വൈകിട്ട് 6.45 ന് ദീപാരാധന, വിശേഷാൽ പൂജകൾ , ദീപക്കാഴ്ച . രാത്രി 7 ന് ഡാൻസ്. 23 ന് രാവിലെ 8.30ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശാഖായോഗം മുൻ പ്രസിഡന്റ് റ്റി.കെ സോമനാഥൻ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ അഡ്വ. പി.എൻ വേണുഗോപാൽ സ്വാഗതം പറയും. 10 ന് ഗുരുപൂജ, വൈകിട്ട് 3 ന് ഗുരുദേവ കീർത്തന ആലാപനം. 4 ന് കണ്ണൂർ മുസ്തഫ മൗലവി പ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റിയംഗം വി. ഉദയൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അമൻ അജി നന്ദിയും പറയും.