പാറപ്പാട് ശാഖയിലെ ശ്രീനാരായണ കൺവെൻഷൻ 22ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

അരീക്കര : എസ്.എൻ.ഡി.പി യോഗം 2863ാം നമ്പർ പാറപ്പാട് ശാഖയിലെ രണ്ടാമത് ശ്രീനാരായണ കൺവെൻഷൻ 22, 23, 24 തീയതികളിൽ നടക്കും. 22 ന് രാവിലെ 6.30 ന് അഷ്ടദൃവ്യ മഹാഗണപതി ഹോമം, 8 ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, 10 ന് നടക്കുന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് അഡ്വ.കെ.വി ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. രാജൻ മഞ്ചേരി പ്രഭാഷണം നടത്തും. ബുധനുർ കിഴക്ക് 1827ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.ആർ മോഹനൻ, പാണ്ടനാട് ശാഖാ പ്രസിഡന്റ് കെ.ബി യശോധരൻ, വൈദിക യോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് സൈജു സോമൻ, കോയിപ്രം ജോയിന്റ് ബി ഡി ഒ പ്രകാശ് മൂലയിൽ, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ആർച്ചാ ലാൽ എന്നിവർ പ്രസംഗിക്കും. ജനറൽ കൺവീനർ അഡ്വ. പി.എൻ വേണുഗോപാൽ സ്വാഗതവും ശാഖാ സെക്രട്ടറി പി.ആർ ഉത്തമൻ നന്ദിയും പറയും.

ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, 3ന് ഗുരുദേവ കീർത്തന ആലാപനം, 4 ന് ഗുരുസാഗരം മാസിക പത്രാധിപർ സജീവ് കൃഷ്ണൻ പ്രഭാഷണം നടത്തും. ശാരദാദേവി വനിതാ സംഘം സെക്രട്ടറി മോഹനം കമലാസനൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് അജി പ്രകാശ് നന്ദിയും പറയും. വൈകിട്ട് 6.45 ന് ദീപാരാധന, വിശേഷാൽ പൂജകൾ , ദീപക്കാഴ്ച . രാത്രി 7 ന് ഡാൻസ്. 23 ന് രാവിലെ 8.30ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശാഖായോഗം മുൻ പ്രസിഡന്റ് റ്റി.കെ സോമനാഥൻ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ അഡ്വ. പി.എൻ വേണുഗോപാൽ സ്വാഗതം പറയും. 10 ന് ഗുരുപൂജ, വൈകിട്ട് 3 ന് ഗുരുദേവ കീർത്തന ആലാപനം. 4 ന് കണ്ണൂർ മുസ്തഫ മൗലവി പ്രഭാഷണം നടത്തും. യൂണിയൻ കമ്മിറ്റിയംഗം വി. ഉദയൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അമൻ അജി നന്ദിയും പറയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...