ഗാസയിൽ മരണ സംഖ്യ 2808 ; മൃതദേഹങ്ങൾ സൂക്ഷിക്കാൻ സംവിധാനമില്ലെന്ന് യുഎൻ

For full experience, Download our mobile application:
Get it on Google Play

ഗാസാ സിറ്റി : ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുമ്പോള്‍ ദുരിതം ഒഴിയാതെ ​ഗാസ. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 2,808 ആയി. പതിനൊന്ന് പലസ്തീൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. 10,850 പേർക്ക് യുദ്ധത്തിൽ പരിക്ക് ഏറ്റു. 3,500ൽ അധികം ആളുകൾ ഗാസയിലെ ആശുപത്രികളിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ സംവിധാനമില്ലെന്നും യുഎൻ പറയുന്നു. അതേസമയം ഗാസയിലേക്ക് മരുന്ന് വിതരണം നടത്താൻ ഇസ്രയേൽ സമ്മതിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനും നടത്തിയ കൂടി കാഴ്ചയിലാണ് തീരുമാനം. ഗാസയിലേക്ക് മാനുഷിക ഇടനാഴിയൊരുക്കാനും റാഫാ അതിർത്തി തുറന്ന് നൽകാനുമുള്ള അമേരിക്കൻ ശ്രമങ്ങൾ പരാജയപ്പെട്ടു.

ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഒസാമ മസീനിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ജറുസലേമിലേക്കും ടെൽ അവീവിലേക്കും ഹമാസ് മിസൈൽ ആക്രമണം നടത്തി. ഇസ്രയേൽ ജയിലുകളിലുള്ള 6,000 തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഹമാസ് രംഗത്ത് എത്തി. 200ൽ അധികം ആളുകളെ തങ്ങൾ ബന്ദികളാക്കിയിട്ടുണ്ടെന്നും ഇവരെ വിട്ടയക്കാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചു. ഉന്നത സൈനികോദ്യോഗസ്ഥരടക്കം തടവുകാരായി തങ്ങളുടെ പക്കലുണ്ടെന്നും ഹമാസ് വക്താവ് ഹാലീദ് മെഷാൽ അവകാശപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ നിയമിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ...

മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ...

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...