ചെറുകോൽ : പുത്തൻകാട്ടയ്ക്കകം ശ്രീനാരായണ കൺവെൻഷൻ നാളെ ആരംഭിക്കും. കൺവെൻഷന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മാന്നാർ എസ്.എൻ.ഡി.പി യൂണിയനിലെ 141-ാം ചെറുകോൽ പുത്തൻകോട്ടയ്ക്കയം ശാഖയുടെ ആഭിമുഖ്യത്തിൽ പ്രത്യേകം തയാറാക്കിയ കൺവെൻഷൻ പന്തലിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ ടി.കെ, രാജേന്ദ്രപ്രസാദ് അമൃത, ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, അനീഷ് പി.ചേങ്കര, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്‌സൺ ബിനി സതീശൻ, കൺവീനർ വിജയലക്ഷ്മി, ട്രഷറർ പ്രവദ രാജപ്പൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനുരാജ് വി, മണിയമ്മ ഗോപാലൻ, ബിനി മണിക്കുട്ടൻ എന്നിവർ ആശംസ പ്രസംഗം നടത്തും.
യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ ചെയർമാൻ പി.ബി സൂരജ് കൃതജ്ഞതയും പറയും. വൈകിട്ട് 6.45ന് മഹാ ഗുരുവിന്റെ മായാലീലകൾ എന്ന വിഷയത്തിൽ ഡോ.എം,എം ബഷീർ, ഞായറാഴ്ച വൈകിട്ട് 6.30ന് ഗുരുദേവകൃതി പിണ്ഡനന്ദി എന്ന വിഷയത്തിൽ വൈക്കം മുരളിയും തിങ്കളാഴ്ച വൈകിട്ട് ശ്രീനാരായണ ധർമ്മത്തിലൂടെ ഒരു സഞ്ചാരം എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധൻ എന്നിവർ പ്രഭാഷണം നടത്തും. കൺവെൻഷനോട് അനുബന്ധിച്ച് ജയദേവൻ ശാന്തികൾ, സൈജു ശാന്തികൾ എന്നിവർ ആത്മീയ പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 7.30 ന് ധ്വജ സമർപ്പണവും തുടർന്ന് ശാഖ ചെയർമാൻ പി.ബി സൂരജ് പീതപതാക ഉയർത്തും. അന്നദാനം,അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കീർത്തനാലാപനം, വിശ്വശാന്തി ഹവനം,കാവുങ്കൽ പൂജ, നൂറും പാലും, പുള്ളുവൻ പാട്ട്,പഞ്ചവാദ്യം, തിരുവാതിര, ഡാൻസ്, പ്രതിഷ്ഠാ വാർഷിക പൂജകൾ എന്നിവ നാളെ മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുമെന്ന് ശാഖാ ചെയർമാൻ പി ബി സൂരജ്, കൺവീനർ പങ്കജാക്ഷൻ ബി.എന്നിവർ അറിയിച്ചു.