ശ്രീനാരായണ ഗുരുജയന്തി ; എസ്‌എന്‍ഡിപി യോഗം വിപുലമായി ആഘോഷിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 168ാമതു ജയന്തി എസ്‌എന്‍ഡിപി യോഗം കൊല്ലം യൂണിയന്റേയും എസ്‌എന്‍ ട്രസ്റ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി നാടും നഗരവും ഒരുങ്ങി. ജയന്തി ദിനത്തില്‍ സമ്മേളനസ്ഥലമായ കൊല്ലം ശ്രീനാരായണ കോളേജ് ഗ്രൗണ്ടില്‍ രാവിലെ 8ന് ആഘോഷക്കമ്മിറ്റി ചെയര്‍മാനും കൊല്ലം യൂണിയന്‍ പ്രസിഡന്റുമായ മോഹന്‍ ശങ്കര്‍ പീതപതാക ഉയര്‍ത്തും.

ഗുരുദേവ ജയന്തി ഘോഷയാത്ര വൈകീട്ട് അഞ്ചിന് സിംസ് ആശുപത്രി അങ്കണത്തിലെ ആര്‍. ശങ്കര്‍ സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കും. യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍. രാജേന്ദ്രന്‍, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മേധാവികള്‍ എന്നിവര്‍ നേതൃത്വം നല്‍കും. അലങ്കരിച്ച ഗുരുദേവ രഥം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍, നാദസ്വരം, പഞ്ചവാദ്യം, ചെണ്ടമേളം, പഞ്ചാരിമേളം, തായമ്പക, പാണ്ടിമേളം, ബാന്റുമേളം, തെയ്യാണ്ടി മേളം, നൃത്തനൃത്ത്യങ്ങള്‍, തെയ്യം, മയിലാട്ടം, കാവടിയാട്ടം, അര്‍ദ്ധനാരീശ്വര നൃത്തം, പൂക്കാവടി ആട്ടം, മോഹിനിനൃത്തം, ശിങ്കാരിമേളം എന്നിവയും തൊട്ടു പിന്നിലായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവിധ ഫ്‌ളോട്ടുകള്‍, അലങ്കരിച്ച വാഹനങ്ങള്‍, ഗുരുദേവ രൂപം വഹിച്ചുള്ള രഥങ്ങള്‍, പഞ്ചവാദ്യം, ചെണ്ടമേളം, പഞ്ചാരിമേളം, തെയ്യം എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകും.

ആര്‍.ശങ്കര്‍ സ്മൃതി മണ്ഡപത്തിന് സമീപത്തുനിന്നും പുറപ്പെടുന്ന ജയന്തിഘോഷയാത്ര ചിന്നക്കട സ്‌ക്വയറില്‍ എത്തി ഓവര്‍ ബ്രിഡ്ജ്, റെയില്‍വേ സ്‌റ്റേഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ്, റിസര്‍വ്വ് പോലീസ് ക്യാമ്പ്, കന്റോണ്‍മെന്റ് മൈതാനം വഴി സമ്മേളന വേദിയായ ആര്‍.ശങ്കര്‍ നഗറില്‍ (കൊല്ലം ശ്രീനാരായണ കോളേജ്) എത്തിച്ചേരും. തുടര്‍ന്ന് 6.30ന് ജയന്തി ആഘോഷമഹാസമ്മേളനം ആരംഭിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ജയന്തി സന്ദേശം നല്‍കും. യോഗത്തില്‍ എസ്‌എന്‍ഡിപി യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റ് മോഹന്‍ശങ്കര്‍ അധ്യക്ഷത വഹിക്കും. കൗണ്‍സിലര്‍ പി. സുന്ദരന്‍ മുഖ്യപ്രഭാഷണം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...