ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തി ആഘോഷങ്ങൾ റാന്നിയിൽ വർണാഭമായ പരിപാടികളോടെ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജയന്തി ആഘോഷങ്ങൾ റാന്നിയിൽ വർണാഭമായ പരിപാടികളോടെ നടന്നു. എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും 48 ശാഖാ യോഗങ്ങളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് 2 മണിക്ക് റാന്നി വൈക്കം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്ര ഏറെ വർണാഭമായിരുന്നു. യോഗം കൗൺസിലർ എബിൻ അമ്പാടി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഗുരുദേവ ചിത്രം വഹിച്ചുള്ള അലങ്കരിച്ച രഥം, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയേകി. റാന്നി -പെരുമ്പുഴ ടൗണിൽ കൂടി മാമ്മൂക്ക് ജംഗ്ഷൻ വഴി ഇട്ടിയപ്പാറ ശ്രീനാരായണ നഗറിൽ (സ്വകാര്യ ബസ് സ്റ്റാൻഡ്) ഘോഷയാത്ര സമാപിച്ചു.

അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.കെ വാസുദേവൻ വയറൻമരുതി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വിശ്വസംസ്ക്കാരഭവൻ സെക്രട്ടറി ശങ്കരാനന്ദ സ്വാമി പ്രഭാഷണം നടത്തി. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, മുൻ എം.എൽ.എ രാജു ഏബ്രഹാം, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, പി.ആര്‍ പ്രമോദ്, പ്രകാശ് കുഴിക്കാല, ബിന്ദു റെജി, എ.ബഷീർ, യൂണിയന്‍ ഭാരവാഹികളായ പ്രമോദ് വാഴാംകുഴിയിൽ, പി.എസ് സുകുലാൽ, ഇന്ദിര മോഹൻദാസ്, ഷീജാ വാസുദേവൻ, ദീപു കണ്ണന്നുമൺ, ആദർശ് പുതുശേരിമല, സൂരജ് വയറൻമരുതിക്കൽ, അനൂപ് കമലാസനൻ, സിന്ധു കുടമുരുട്ടി എന്നിവർ പ്രസംഗിച്ചു. അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടർ ഡോ. പി.വി. ജയൻ സമ്മാനദാനം നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...