കാറിലെത്തി ചെറുകിട വസ്ത്ര വ്യാപാര ശാലയില്‍ കയറി 7000ല്‍ അധികം രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കാറിലെത്തി ചെറുകിട വസ്ത്ര വ്യാപാര ശാലയില്‍ കയറി 7000ല്‍ അധികം രൂപയുടെ വസ്ത്രങ്ങള്‍ കവര്‍ന്നു. പട്ടാപ്പകലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എം സി റോഡരികിലെ കടയിലേക്ക് വന്ന രണ്ട് പേരാണ് തട്ടിപ്പ് നടത്തിയത്. ഓണക്കച്ചവടത്തിന്റെ തിരക്കൊഴിവായതിനാല്‍ ജീവനക്കാര്‍ കടയില്‍ ഉണ്ടായിരുന്നില്ല. കടയുടമയായ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. തട്ടിപ്പുകാരില്‍ ഒരാള്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തതിന് ശേഷം പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് അവ കൊണ്ടുപോയി.

ഒപ്പമുള്ളയാള്‍ ഗൂഗിള്‍ പേ വഴി പണം നല്‍കാനെന്ന വ്യാജേന മൊബൈല്‍ ഫോണെടുത്ത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയായിരുന്നു. പെട്ടെന്ന് രണ്ടാളും ഓടിയിറങ്ങി കാറില്‍ കയറിപോവുകയായിരുന്നു. തട്ടിപ്പില്‍ പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. രണ്ടാഴ്ചക്ക് മുമ്പ് കൊല്ലം കുണ്ടറയിലും രണ്ട് കടകളില്‍ സമാനരീതിയിലെത്തിയവര്‍ മേശ വലിപ്പില്‍ നിന്നും പണം തട്ടിയെടുത്ത് ഓടിയെന്ന് പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...