ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും ; സംസ്കാരം 1.30ന്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. 1 മണി വരെ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. സംസ്കാര ചടങ്ങുകൾ 1.30 ഓടെ ആരംഭിക്കും. ശ്രീനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്നലെ ചിക്കമഗളൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. ഏപ്രില്‍ ഏഴിന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്.

ശ്രീനന്ദയ്ക്കായി പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് നടത്തിയിരുന്നു. ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയുള്ള മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. മരത്തിന് മുകളില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശ്രീനന്ദയുടെ മരണത്തില്‍ കുടുംബം ആദ്യം തന്നെ ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയെ കാണാതായ പ്രദേശത്ത് നിന്നല്ല മൃതദേഹം കിട്ടിയതെന്നാണ് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍ ശശി കുമാര്‍ പറഞ്ഞത്. ആ സ്ഥലത്ത് രണ്ട് മൂന്ന് തവണ തിരച്ചില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ഇടുക്കി ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...