Wednesday, May 29, 2024 2:33 pm

ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മദിനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മദിനം ഇന്ന്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പതിവ് പ്രാര്‍ത്ഥനകളും പൂജകളും വര്‍ക്കല ശിവഗിരിയില്‍ രാവിലെ നടക്കും. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും.  ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൊടുങ്ങല്ലൂരില്‍ ശ്രീ നാരായണ ഗുരുജയന്തി ആഘോഷങ്ങളുുടെ ഭാഗമായി 60 അ​ടി വ​ലു​പ്പ​ത്തി​ല്‍ ഒ​രു ട​ണ്‍ പൂ​ക്ക​ളി​ല്‍ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ ഛായാ​ചി​ത്രം ഒ​രു​ക്കി വീ​ണ്ടും ഡാ​വി​ഞ്ചി ചി​ത്ര വി​സ്മ​യം. ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ര്‍ യൂ​ണി​യ​ന് വേ​ണ്ടി​യാ​ണ് ഡാ​വി​ഞ്ചി സു​രേ​ഷ് ഗുരുവി‍ന്റെ  വ​മ്പന്‍ ബ​ഹു​വ​ര്‍​ണ ഛായാ​ചി​ത്രം തീ​ര്‍ത്ത​ത്. ഗു​രു​ഭ​ക്ത​നാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ക​ണ്ണ​കി ഫ്ല​വേ​ഴ്സ് ഉ​ട​മ ഗി​രീ​ഷാ​ണ് രണ്ടു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന പൂ​ക്ക​ള്‍ സം​ഭാ​വ​ന​യാ​യി ന​ല്‍കി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ കാ​വി​ല്‍ ക​ട​വ് കാ​യ​ല്‍ തീ​ര​ത്തു​ള്ള കേ​ബീ​സ് ദ​ര്‍ബാ​ര്‍ ക​ണ്‍വെ​ന്‍​ഷ​ന്‍ സെന്റര്‍ ഉ​ട​മ ന​സീ​ര്‍ മൂ​ന്നു ദി​വ​സം ഇ​തി​ന് വേ​ണ്ടി സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍കി. ഒ​രു​പാ​ട് പേ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ഗു​രു​വ‍ി​ന്റെ  ഭീ​മാ​കാ​ര ചി​ത്രം പി​റ​വി​യെ​ടു​ത്ത​ത്. നി​ര​വ​ധി മീ​ഡി​യ​ങ്ങ​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന ഡാ​വി​ഞ്ചി സു​രേ​ഷിന്റെ  73ാമ​ത്തെ മീ​ഡി​യ​മാ​ണ് പൂ​ക്ക​ള്‍ കൊ​ണ്ടു​ള്ള ഗു​രു​വി​ന്റെ  ഛായാ​ചി​ത്രം. ഓ​റ​ഞ്ച്​ ചെ​ണ്ടു​മ​ല്ലി, മ​ഞ്ഞ ചെ​ണ്ടു​മ​ല്ലി, മ​ഞ്ഞ ജെ​മ​ന്തി, വെ​ള്ള ജെ​മ​ന്തി, ചി​ല്ലി​റോ​സ്, അ​ര​ളി, ചെ​ത്തി​പ്പൂ, വാ​ടാ​മ​ല്ലി എ​ന്നീ പൂ​ക്ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

എ​ട്ടു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ച്‌ എ​ട്ടു​ത​രം പൂ​ക്ക​ള്‍ കൊ​ണ്ടാ​ണ് ചി​ത്ര​മൊ​രുക്കിയ​ത്. പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ ഫെ​ബി, ഷാ​ഫി, ഇ​ന്ദ്ര​ജി​ത്ത്, ഇ​ന്ദു​ലേ​ഖ, ദേ​വി, മി​ഥു​ന്‍, റി​യാ​സ് ദ​ര്‍​ബാ​ര്‍ എ​ന്നി​വ​ര്‍ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ യൂ​ണിയ​ന്‍ സെ​ക്ര​ട്ട​റി പി.​കെ. ര​വീ​ന്ദ്ര​ന്‍, യോ​ഗം കൗ​ണ്‍​സി​ല​ര്‍ ബേ​ബി റാം, ​വൈ​സ് പ്ര​സി​ഡ​ന്റ് ​​ ജ​യ​ല​ക്ഷ്മി, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാത്തിരുന്ന വിഷു ബമ്പർ ഫലം എത്തി : 12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

0
തിരുവനന്തപുരം: ഏറെ നാൾ നീണ്ടുനിന്ന കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ഈ വർഷത്തെ വിഷു...

മുന്നറിയിപ്പ് കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ കൃഷി തോട്ടത്തിലെ വാഴയും തെങ്ങും മുറിച്ചതായി പരാതി

0
റാന്നി : മുന്നറിയിപ്പ് കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ കൃഷി തോട്ടത്തിലെ...

ഡോ. വന്ദന ദാസ് കൊലക്കേസ് : പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി

0
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി...

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; കമ്മൽ വിറ്റ ജ്വല്ലറിയിൽ നാളെ തെളിവെടുപ്പ് ;...

0
കാസര്‍കോട്: കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ...