ചെങ്ങന്നൂർ : ശ്രീനാരായണ ദർശനങ്ങൾ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയാണെന്ന് മന്ത്രി സജി ചെറിയാന്‍. എസ്.എന്‍.ഡി.പി പുന്തല 364-ാം നമ്പര്‍ ശാഖ ഉടമസ്ഥതയിലുള്ള എല്‍പി സ്‌കൂളിന്റെ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. യോഗത്തിൽ എസ്.എന്‍.ഡി.പി ചെങ്ങന്നൂർ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം അധ്യക്ഷനായി. ചെയര്‍മാന്‍ എം.ബി ശ്രീകുമാര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി വര്‍ഗ്ഗീസ്, വെണ്‍മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോള്‍, വൈസ് പ്രസിഡന്റ് പി.ആർ രമേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗം മഞ്ജുളാദേവി, മനോജ് മുരളി, ബി.ബാബു, ജി.സുഷമ., മോഹനന്‍ കൊഴുവല്ലൂര്‍, ഷൈന്‍ പുന്തല, ബിനുഭാസ്‌കര്‍, പ്രസിഡന്റ് പി.എ ഷെഫീക്ക്, പ്രധാനാധ്യാപിക ധന്യ എസ് ഭാര്‍ഗ്ഗവന്‍, സ്‌കൂള്‍ നിര്‍മ്മാണ ഉപദേശകസമിതി ചെയര്‍മാന്‍ വി.കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ശാഖാ യോഗം പ്രസിഡന്റ് വി.എന്‍ സുകു സ്വാഗതവും സെക്രട്ടറി സി.സന്തോഷ് നന്ദിയും പറഞ്ഞു.