ശ്രീനിവാസന് വിട ചൊല്ലി നാട് ; അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത് വന്‍ ജനാവലി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്‍റെ മൃതദേഹം സംസ്ക്കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് ആദ്യം എത്തിച്ചത്. നിരവധിപേരാണ് പൊതുദര്‍ശന ചടങ്ങുകളില്‍ സംബന്ധിച്ചത്. പിന്നാലെ മൃതദേഹം ശ്രീനിവാസന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍ കൊലചെയ്യപ്പെട്ട് 24 മണിക്കൂർ പിന്നിടും മുമ്പാണ് മേലാമുറിയിൽ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ ഇന്നലെ വെട്ടിക്കൊന്നത്. ആറംഗസംഘമാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിയത്.  ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളിൽ തിരിച്ചടി ഉണ്ടാകുമെന്നും സംഘര്‍ഷ സാധ്യതയുളള ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നുമായിരുന്നു സുബൈറിന്‍റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലാ പോലീസിന് കിട്ടിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ആലപ്പുഴയിലെ അനുഭവവും പോലീസിന് മുന്നിലുണ്ടായിരുന്നു. എന്നിട്ടും മേലാമുറി പോലെ സംഘര്‍ഷ സാധ്യതയുളള പ്രദേശങ്ങളില്‍ പോലും എന്തുകൊണ്ട് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതാണ് ഉയരുന്ന ചോദ്യം.

പോലീസിന്‍റെ ശ്രദ്ധയത്രയും സുബൈര്‍ കൊല്ലപ്പെട്ട എലപ്പുളളി പഞ്ചായത്തിലും പരിസരത്തുമായി പരിമിതപ്പെട്ടതോടെ തിരിച്ചടിക്കാന്‍ കാത്തുനിന്ന അക്രമിസംഘം പാലക്കാട് നഗരഹൃദയത്തില്‍ വെച്ച് തന്ന ലക്ഷ്യം നിറവേറ്റി. നഗരത്തില്‍ അങ്ങിങ്ങായി പോലീസ് ഉണ്ടായിരുന്നെങ്കിലും സായുധരായെത്തിയ ആറംഗ സംഘം കൃത്യം നടപ്പാക്കി മടങ്ങിയ ശേഷമാണ് പോലീസ് സംഭവം അറിഞ്ഞത്. രണ്ടാമത്തെ കൊലപാതകം നടന്ന ശേഷം മാത്രമാണ് നിരോധനാജ്ഞ ഉള്‍പ്പെടെ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടവും നടപടി ശക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...