ശ്രീനിവാസന്‍ വധം ; തന്‍റെ പേരില്‍ ആര്‍സി മാത്രം ; വാഹനം ഉപയോഗിക്കുന്നത് ആരെന്ന് അറിയില്ലെന്ന് ഉടമയായ സ്ത്രീ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ടെ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്ക് ഉടമയെ ചോദ്യംചെയ്യുന്നു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്കുള്ളത്. എന്നാല്‍ ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്‍റെ പേരില്‍ ഉള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നത് എന്ന് അറിയില്ലെന്നുമാണ് സ്ത്രീ നല്‍കിയിരിക്കുന്ന മൊഴി.

നർകോട്ടിക് സെൽ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. കൊല്ലപ്പെട്ട ശ്രീനിവാസന്‍റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇൻക്വസ്റ്റ് പരിശോധനകൾ പൂർത്തിയായി.

ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിൽ ബുധനാഴ്ച വരെ നിരോധനാഞ്ജ തുടരും. മുന്നറിയിപ്പ് ഉണ്ടായിട്ടും സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പോലീസിന് കഴിഞ്ഞില്ലെന്ന വിമർശനം ശക്തമാവുകയാണ്.

കൊലപാതകം നടത്തിയ രീതി, തെരഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവർത്തനമാണ് പാലക്കാട്ട് ഉണ്ടായത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളിൽ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ വിവരം ഉണ്ടായിട്ടും സംഘർഷ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളിൽ പേലും പോലീസിന് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതിന് തെളിവായി പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയിൽ നടന്ന ആര്‍എസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കെലപാതകം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...