ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ് ; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. കേസില്‍ ആകെ 26 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. മുഖ്യ ആസൂത്രകന്‍ റഷീദ് ഉള്‍പ്പെടെ പത്തിലേറെ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. 2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി  വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് എലപ്പുളളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമാണ് ശ്രീനിവാസന്‍ വധത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി നേതാവ് സഞ്ജിത്തിനെ കൊല ചെയ്തതിന്റെ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പാലക്കാട് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എസ് ഷംസുദ്ദീന്റെ നേതൃത്യത്തിലുള്ള സംഘമാണ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

971 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത് കേസില്‍ ആദ്യത്തെ അറസ്റ്റ് നടന്ന് 81 ദിവസത്തിനകം. കേസിലെ 9 പ്രതികളും ആര്‍എസ്എസ് ബിജെപി നേതാക്കളാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് ബിജെപി നേതാവ് സഞ്ജിത്ത് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചന നടന്നത് സുബൈറിന്റെ കടയില്‍ വെച്ചാണെന്ന് കണ്ടെത്തിയിരുന്നു. ഈ പകയാണ് സുബൈറിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. 5 സ്ഥലങ്ങളിലായാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...