ചത്ത പോത്തിനെ ഇറച്ചിയാക്കാൻ ശ്രമം ; ഫാം അടച്ച് പൂട്ടാൻ നോട്ടീസ് നൽകി പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തിരൂർ തൃപ്രങ്ങോട് ചത്ത പോത്തിനെ ഇറച്ചിയാക്കാൻ ശ്രമിച്ച ഫാം അടച്ച് പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകി. അനധികൃതമായി പ്രവർത്തിക്കുന്ന ആലത്തിയൂർ യലൂന ഫാം ആണ് അടച്ച് പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകിയത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് പരിധിയിൽ അനധീകൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനും പഞ്ചായത്ത് തീരുമാനിച്ചു.

ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഹരിയാനയിൽ നിന്ന് അനധികൃതമായി കൊണ്ടുവരികയും ചത്തവയെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമിക്കുകയും ചെയ്ത യലൂന ഫാം ആണ് പഞ്ചായത്ത് അടച്ച് പൂട്ടാൻ ഉത്തരവിറക്കി നോട്ടീസ് നൽകിയത്. ഇവരിൽ നിന്ന് പിഴ തുകയായി ഇരുപതിനായിരം രൂപയും പഞ്ചായത്ത് ഈടാക്കും. 26 പോത്തുകളിൽ മൂന്ന് എണ്ണമാണ് ആദ്യം ചത്തത് ഇത് ലോറിയിൽ വെച്ച് ഇറച്ചിയാക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യം നാട്ടുകാർ തടഞ്ഞത് പിന്നിടും നിരവധി പോത്തുകൾ ചത്തു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ കേരളത്തിലേക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവയെ കച്ചവടത്തിനായി ജില്ലയിലേക്ക് എത്തിച്ചത്. സമാനമായ രീതിയിൽ അനധീകൃതമായി പ്രവർത്തിക്കുന്ന ഫാമുകൾക്ക് എതിരെയും നടപടി സ്വീകരിക്കും. നിലവിൽ ഫാമുകളിൽ ഉള്ള പല കന്നു കാലികളുടെയും ആരോഗ്യനില മോശമാണ്. ഭക്ഷണം ലഭിക്കാതെ കുത്തിനിറച്ചത് കൊണ്ട് വന്നത് മൂലമാണ് കന്നുകാലികൾ ചാകാൻ കാരണമെന്നാണ് കണ്ടെത്തൽ. ഇനിയുള്ള ദിവസങ്ങളിൽ ഏതെങ്കിലും കന്നുകാലി ചത്താൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് മൃഗഡോക്ടർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...