വില്ല നിര്‍മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ തട്ടിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ശ്രീശാന്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത്​ 19 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്​ മുൻകൂർജാമ്യം തേടിയിരിക്കുന്നത്​. ഹർജി പരിഗണിച്ച ജസ്റ്റിസ്​ സി.പി.മുഹമ്മദ്​ നിയാസ്​ ശ്രീശാന്തിന്‍റെ അറസ്റ്റ്​ താൽക്കാലികമായി വിലക്കി. സർക്കാറിന്‍റെ നിലപാടും തേടി. കണ്ണൂര്‍ സ്വദേശി സരീഗ് ബാലഗോപാല്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു പോലീസ് കേസെടുത്തത്. താന്‍ നിർമിക്കുന്ന കായിക അക്കാദമിയില്‍ പരാതിക്കാരനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്​ 2019ൽ ശ്രീശാന്ത്​ പണം തട്ടിയെന്നാണ്​ പരാതി. എന്നാല്‍, അനാവശ്യമായി തന്നെ കേസില്‍ പ്രതിയാക്കിയതാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് ഹർജിയിൽ പറയുന്നത്​.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലിന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയയാൾ അറസ്റ്റിൽ

0
പട്‌ന: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അണ്ടർകവർ ഏജന്റ് ആണെന്ന്...

2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി കബ്ബ്

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് കൈത്താങ്ങായി മല്ലപ്പള്ളി റോട്ടറി ക്ലബ്....

പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിര നഷ്ട പരിഹാരം നൽകണം : അഖിലേന്ത്യ കിസാൻ...

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിരമായി...