ഹര്‍ജി തള്ളിയതോടെ സ്വയം വിരമിക്കല്‍ അപേക്ഷ സമര്‍പ്പിച്ച ശ്രീചിത്ര ഡയറക്ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീചിത്ര മുന്‍ ഡയറക്‌ടര്‍ ഡോ ആശാ കിഷോര്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. ഡയറക്‌ടര്‍ പദവിയില്‍ കാലാവധി നീട്ടിനല്‍കിയത് റദ്ദാക്കിയ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (സി എ ടി) വിധിക്ക് എതിരെ ഡോ ആശാ കിഷോര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തളളിയതിനെ തുടര്‍ന്നാണ് തീരുമാനം.

2020 ഡിസംബര്‍ ഒമ്പതിന് ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്ന ഡോ ആശാ കിഷോറിന്റെ അപേക്ഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അംഗീകരിച്ചു. 2020 ജൂലായ് 14ന് ഡയറക്‌ടര്‍ സ്ഥാനത്ത് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ഡോ ആശാ കിഷോറിന്റെ കാലാവധി ഇന്‍സ്റ്റിറ്റ്യൂട്ട് ബോഡി 2025 ഫെബ്രുവരി വരെ നീട്ടി നല്‍കിയിരുന്നു.

തുടര്‍ന്ന് ക്യാബിനറ്റ് അപ്പോയ്‌മെന്റ്‌സ് കമ്മിറ്റിയുടെ (എ സി സി) അനുമതി ഇല്ലാതെയാണ് ഡോ ആശാ കിഷോറിന്റെ കാലാവധി നീട്ടിനല്‍കിയതെന്ന് കാണിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്‌ടര്‍മാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ (സി എ ടി) സമീപിക്കുകയായിരുന്നു. സി എ ടി ഡോ ആശാ കിഷോറിന്റെ വാദമുഖങ്ങള്‍ തളളുകയും കാലാവധി നീട്ടിനല്‍കിയ തീരുമാനം 2020 നവംബര്‍ ആറിന് മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്‌തു. ഇതിന് എതിരെയാണ് ഡോ ആശാ കിഷോര്‍ ഹൈക്കോടതിയെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...