കാലടി : മുംബൈയിലെ ശ്രീലങ്കൻ കോൺസൽ ജനറൽ അംബാസിഡർ ഡോ. വത്സൻ വെത്തോഡി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു. കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണ ബ്ലോക്കിലെത്തിയ ഡോ. വത്സൻ വെത്തോഡിയെയും സംഘത്തെയും രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ ബൊക്കെ നൽകി സ്വീകരിച്ചു. ശ്രീലങ്കൻ ഓണററി കോൺസൽ ബിജു കർണൻ, വൈസ് കോൺസൽ ശശിരംഗ ജയസൂര്യ, അനിത വത്സൻ, ചീഫ് ഓഫ് സ്റ്റാഫ് എ. ജയപ്രകാശ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തുടർന്ന് സിൻഡിക്കേറ്റ് ഹാളിൽ നടന്ന ചർച്ചയിൽ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ. ദിവാകർ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. ടി. മിനി, ഡോ. കെ. രമാദേവി അമ്മ, ഡോ. ജി. നാരായണൻ, ഡോ. വി. വസന്തകുമാരി, ഡോ. എസ്. ഷീബ, ഡോ. വി. ജയലക്ഷ്മി, ഡോ. കെ. ഇ. ഗോപാലദേശികൻ, ഡോ. സൂസൻ തോമസ്, ഡോ. അഭിലാഷ് മലയിൽ, ഡോ. അജയ് എസ്. ശേഖർ, പബ്ലിക് റിലേഷൻസ് ഓഫീസർ ജലീഷ് പീറ്റർ, ഡെപ്യൂട്ടി രജിസ്ട്രാർ എം. ശ്രീജ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ പ്രേമൻ തറവട്ടത്ത്, എച്ച്. മുഹമ്മദ് ഹാരിസ്, പി. ഡി. റേച്ചൽ എന്നിവർ പങ്കെടുത്തു. ഡോ. വത്സൻ വത്തോഡി മ്യൂസിക്, പെയിന്റിംഗ് ഡിപ്പാർട്ടുമെന്റുകൾ സന്ദർശിച്ചു. മ്യൂസിക് വിഭാഗം വിദ്യാർത്ഥികളുടെ ശങ്കരസ്തുതി കീർത്തനാലാപനവും പെയിന്റിംഗ് വിഭാഗത്തിന്റെ ചിത്രപ്രദർശനവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഡോ. വത്സൻ വെത്തോഡിക്ക് പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി സർവ്വകലാശാലയുടെ ഉപഹാരം സമ്മാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033